ഈ പ്രായത്തിലും പ്രണയിക്കാനും സെക്‌സ് ചെയ്യാനും കഴിയുന്ന മനുഷ്യനെ അംഗീകരിക്കാനുള്ള ചങ്കൂറ്റം നമ്മള്‍ കാണിക്കണം: സംവിധായകന്‍ സജിന്‍ ബാബു

കൊച്ചി: എഴുപത്തി ഒന്നാം വയസ്സില്‍ ഇത്രയും ആവേശകരമായി പ്രണയിക്കാനും സെക്‌സ് നടത്താനും കഴിവുള്ള ഒരു മനുഷ്യനെ അംഗീകരിക്കാനും, ആദരിക്കുവാനുമുള്ള ചങ്കുറ്റമാണ് കേരളസമൂഹം കാണിക്കേണ്ടതെന്ന് സംവിധായകന്‍ സജിന്‍ ബാബു. രാജി വച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ മംഗളം ചാനലിനെയും മലയാളികളുടെ കപട സദാചാരത്തെയും വിമര്‍ശിക്കുകയാണ് സജിന്‍ ബാബു. മംഗളം ചാനലിന്റെ മുതലാളിയെ സെപ്റ്റിക് ടാങ്കില്‍ കെട്ടി താഴ്ത്തുകയാണ് വേണ്ടതെന്നും സജിന്‍ ബാബു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.

‘പ്രണയകേളികളും, കാമചേഷ്ടകളും അഭിമാനത്തോടെ അംഗികരിക്കുന്ന ഒരു പൈതൃകമാണ് നമുക്കുള്ളത്. കപട സദാചാരം തലക്ക് കയറിയ മലയാളി സ്വന്തം പാപം ഒളിപ്പിച്ച് വച്ച് കല്ലെറിയുവാന്‍ നില്‍ക്കുകയാണ്.’ അദ്ദേഹം പറയുന്നു. ഉഭയ സമ്മതപ്രകാരമുള്ള രതിയും പ്രണയവും ദൈവികമാണെന്നു പറയുന്ന അദ്ദേഹം മലയാളികള്‍ക്ക് എന്നാണ് മനുഷ്യനായി ജീവിക്കാന് കഴിയുക എന്ന ചോദ്യമുയര്‍ത്തിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കാമലീലകളില്ലാത്ത കൃഷ്ണനെ ഗോപികമാര്‍ പ്രണയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രണയചേഷ്ടകള്‍ ഇല്ലാത്ത പുരുഷനെ ഒരു സ്ത്രീയും ഇഷ്ടപെടുമെന്ന് ഞാന്‍ കരുതുന്നില്ല. ഉഭയ സമ്മതപ്രകാരമുള്ള രതിയും, പ്രണയവും ദൈവീകമാണ് ആ രതിയിലെ രേതസ്സ് പുണ്യാഹവുമാണ്.. എന്നാണ് മലയാളീ നിനക്കൊരു മനുഷ്യനായി ജീവിക്കാന്‍ കഴിയുക.. മനോരതി വൈകൃതങ്ങളില്‍ നിന്ന് എന്നാണ് നിനക്ക് മോചനം?’ അദ്ദേഹം ചോദിക്കുന്നു.

Top