മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍; വഴങ്ങാത്ത നടിമാരെ തലക്കനമാണെന്നും പ്രതിഫലം കൂടുതലാണെന്നും പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കും; സജിത മഠത്തില്‍ | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍; വഴങ്ങാത്ത നടിമാരെ തലക്കനമാണെന്നും പ്രതിഫലം കൂടുതലാണെന്നും പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കും; സജിത മഠത്തില്‍

കോലഞ്ചേരി: സ്ത്രീകള്‍ വളരെയധികം ചൂഷണത്തിന് വിധേയമാകുന്ന മേഖലകളിലൊന്നാണ് സിനിമാരംഗം. പുറമേ കാണുന്ന വര്‍ണ്ണപ്പകിട്ട് പിന്നണിയില്‍ ഇല്ല എന്നത് പരസ്യമായ ഒരു രഹസ്യം കൂടിയാണ്. എന്നാല്‍ ദുരനുഭവങ്ങള്‍ തുറന്ന് പറയാനോ പ്രതികരിക്കാനോ അടുത്തകാലം വരെ സിനിമയിലെ സ്ത്രീകള്‍ തയ്യാറായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളത്തില്‍ സ്ത്രീകള്‍ മുന്നോട്ട് വരാനും ശക്തമായി പ്രതികരിക്കാനും തുടങ്ങിയത്. അതുവരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമായിരുന്നത് ഒരു കൂട്ടായ, വലിയ ശബ്ദമായി മാറി. ഏറ്റവും ഒടുവില്‍ മലയാളസിനിമയിലെ നടന്മാര്‍ എത്തരക്കാരാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തില്‍.

മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നാണ് സജിത മഠത്തിലിന്റെ തുറന്ന് പറച്ചില്‍. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള നടിമാര്‍ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത് എന്നും സജിത മഠത്തില്‍ വ്യക്തമാക്കി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ടെന്ന് സജിത മഠത്തില്‍ വെളിപ്പെടുത്തുന്നു. നടന്മാര്‍ക്ക് വഴങ്ങാത്ത നടിമാരെ എങ്ങനെയാണ് ഒഴിവാക്കുന്നത് എന്നും സജിത മഠത്തില്‍ തുറന്നടിക്കുന്നു. ഇത്തരത്തില്‍ വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെയാണ് പുറത്ത് പ്രചരിപ്പിക്കുക. സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ ഏറ്റവും അധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ്. ഫെഫ്കയെ പോലുള്ള സംഘടനകള്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണ് എന്ന് പറയുന്നവരുടെ സംഘടനയാണ് എന്നും സജിത മഠത്തില്‍ കുറ്റപ്പെടുത്തി. എകെപിസിടിഎ വജ്രജൂബില ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവെയാണ് നടന്മാര്‍ക്കെതിരെ സജിത മഠത്തില്‍ തുറന്നടിച്ചത്.

Latest
Widgets Magazine