ശമ്പളം നല്‍കാന്‍ വൈകി; ബസുമായി ഡ്രൈവര്‍ കടന്നു

ഗുരുഗ്രാം: ശമ്പളം നല്‍കാന്‍ രണ്ടു ദിവസം വൈകിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ബസുമായി ഡ്രൈവര്‍ കടന്നു. വെള്ളിയാഴ്ചയാണ് ഗുരുഗ്രാമിലെ സെക്ടര്‍49 ല്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബസുമായി ഡ്രൈവറായ സതീഷിനെ കാണാതായത്. പോലീസ് ഇയാളെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ പോയ സതീഷ് തിരികെ അക്കാദമിയില്‍ എത്താത്തതിനെ തുടര്‍ന്ന് വിളിച്ചന്വേഷിച്ചപ്പോഴാണ് ശമ്പളം നല്‍കാത്തതു കൊണ്ട് താന്‍ ബസുമായി പോയി എന്ന മറുപടി ലഭിച്ചത്. വീട്ടിലേക്കാണ് ഇയാള്‍ ബസുമായി പോയത്. സെക്ടര്‍50 പോലീസ് ഞായറാഴ്ച തന്നെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി. സതീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 406 അനുസരിച്ച് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടോടെ പരാതി പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Latest
Widgets Magazine