എനിക്കു നിന്റേതാകണം, നിന്റെ കൈകളില്‍ ഉറങ്ങണം: ഭര്‍ത്താവിനെ കൊല്ലും മുന്‍പ് സോഫിയ കാമുകനെക്കുറിച്ചെഴുതിയ ഡയറി പുറത്ത്

മെല്‍ബണ്‍: ‘ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്..എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേര്‍ത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്.’ ഭര്‍ത്താവ് സാം എബ്രഹാമിനെ സോഫിയയും കാമുകന്‍ അരുണും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നതിന് വ്യക്തമായ തെളിവു നല്‍കിയ ഡയറിയിലെ വരികളാണിത്.

സാം എബ്രഹാമിനെ കൊല്ലാന്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണും വര്‍ഷങ്ങള്‍ക്ക് നുമ്‌ബേ പദ്ധതി തയ്യാറാക്കിയിരുന്നു. സാം വധിക്കപ്പെടുന്നതിനു മൂന്നുവര്‍ഷം മുന്‍പു മുതലേ അരുണ്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ മാനസിക അസ്വസ്ഥതകള്‍ ഉള്ളയാളായി അഭിനിയിച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍ എളുപ്പത്തില്‍ കേസില്‍നിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. നീര്‍ഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതില്‍നിന്നാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ മരണമെന്നു കുടുംബാംഗങ്ങളുള്‍പ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം പൊലീസ് തെളിയിച്ചത് അതിസൂക്ഷ്മവും അങ്ങേയറ്റം കാര്യക്ഷമവുമായ അന്വേഷണത്തിലൂടെയായിരുന്നു.

ഡയറിയിലെ പ്രസക്ത ഭാഗങ്ങള്‍ :

ഫെബ്രുവരി 2, 2013: ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്

ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ.

ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേര്‍ത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്.

മാര്‍ച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.

ഏപ്രില്‍ 12: നിന്റേതാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കില്‍, ഉയരങ്ങള്‍ കീഴടക്കാന്‍ എനിക്കുകഴിയും.

ജൂലൈ 18: നമ്മള്‍ ചെയ്യാന്‍ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.

കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോണ്‍കോള്‍ കോടതി കേട്ടു. അതില്‍ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭര്‍ത്താവ് വിഷം ഉള്ളില്‍ചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

Top