സംയുക്തയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനി പാടായിരിക്കുമെന്ന് ബിജു മേനോന്‍; കാരണം ഇതാണ്  

താരദമ്പതിമാര്‍ക്കിടയിലെ മാതൃതാ ദമ്പതികളെന്നാണ് ബിജു മേനോനും സംയുക്തയ്ക്കുമുള്ള വിശേഷണം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുന്ന സംയുക്ത ഇനി മടങ്ങി വരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മലയാള സിനിമയില്‍ സൂപ്പര്‍ ജോഡികളായി ഇരുവരും ഇനിയെത്തുമോ എന്ന സംശയങ്ങളും പ്രേഷകര്‍ക്കുണ്ട്. ഇപ്പോള്‍ ബിജു മേനോന്‍ തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേ കുറിച്ച് മനസ് തുറന്നത്. ‘ ബിജുവിന്റെ കൂടെ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ബുദ്ധിമുട്ടാണ്ടാകും.’ -ബിജു മേനോന്‍ പറയുന്നു. യോഗ പഠനവുമായി തിരക്കിലാണ് ഇപ്പോള്‍ സംയുക്ത വര്‍മ. യോഗയില്‍ ഉപരിപഠനം നടത്തി ഓരോ ലെവല്‍ കഴിഞ്ഞ് മുന്നേറുമ്പോഴും ഒരിക്കല്‍ പോലും തന്നെ യോഗ ചെയ്യാന്‍ സംയുക്ത നിര്‍ബന്ധിച്ചിട്ടില്ലെന്നും, തന്റെ അലസത കൃത്യമായിട്ടറിയാവുന്നത് കൊണ്ടാണിതെന്നും ബിജു മേനോന്‍ പറഞ്ഞു.

Top