ഭാവനയുടെ വിവാഹവിരുന്നില്‍ പങ്കെടുത്തവരിൽ താരമായത് സംയുക്താവര്‍മ ! സംയുക്തയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത് ഈ സംഗതി

കൊച്ചി:താരമായത് മലയാളത്തിന്റെ പ്രിയ നടി ഭാവന കന്നഡ നിര്‍മാതാവായ നവീനെ വിവാഹം ചെയ്ത ചടങ്ങിൽ താരസമായത് സംയുക്താവര്‍മ ! തിരുവമ്പാടി ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന വിവാഹത്തിലും തുടര്‍ന്ന് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹ സല്‍ക്കാരത്തിലും നിരവധി സിനിമാതാരങ്ങള്‍ പങ്കെടുത്തു. ഭാവനയ്ക്ക് ആശംസകളുമായെത്തിയ താരസുന്ദരിമാരില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നടി സംയുക്താ വര്‍മയായിരുന്നു. താരം അണിഞ്ഞ കമ്മലിലേക്കായിരുന്നു വിരുന്നുകാരുടെ മുഴുവന്‍ നോട്ടവും.samyuktha-1

സംയുക്തയുടെ അലുക്കുകളുള്ള മനോഹരമായ ആ കമ്മല്‍ കണ്ടപ്പോള്‍ തന്നെ അവിടെയെത്തിയ പലര്‍ക്കും ഒരു സംശയം, ഇത് എവിടെയൊ കണ്ടിട്ടുണ്ടല്ലോ എന്ന്. മറ്റെങ്ങുമല്ല ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടി അണിഞ്ഞ കമ്മലിനു സമാനമായിരുന്നു സംയുക്തയുടെ കമ്മലും. ഇളംനീല നിറത്തിലുള്ള ചുരിദാറിനൊപ്പം പ്രൗഡിയോടെ എടുത്തു നിന്നു ആ ബാഹുബലി കമ്മല്‍. നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും മറ്റ് ആഭരണങ്ങളില്‍ മിതത്വം പാലിച്ചതും സംയുക്തയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. എന്തായാലും സംയുക്തയുടെ ദേവസേന സ്റ്റൈല്‍ കണ്ടതോടെ പലരും ഇപ്പോള്‍ ഈ ഡിസൈനിലുള്ള കമ്മല്‍ തേടിയുള്ള പരക്കം പാച്ചിലിലാണെന്നാണ് കേഴ്‌വി.

Latest
Widgets Magazine