ദൈവവിധി നടപ്പായെന്ന് സനലിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന ഡിവൈ.എസ്.പി. ഹരികുമാര്‍ ആത്മഹത്യ ചെയ്തത് ദൈവവിധിയെന്ന് സനലിന്റെ ഭാര്യ വിജി. സനലിനെ കൊന്നത് ഹരികുാമറാണെന്ന് തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ വിജി ഉപവാസ സമരം തുടങ്ങിയിരുന്നു. എന്നാല്‍ ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
വിജിയുടെ വാക്കുകളിങ്ങനെ: ദൈവത്തിന്റെ വിധി നടപ്പായി. ഇത് ദൈവ നീതിയാണ്. ഇന്ന് രാവിലെ എട്ടു മണി മുതലാണ് വിജി കുടുംബത്തോടൊപ്പം സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം തുടങ്ങിയത്.ഒളിവിലായിരുന്ന ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ രാവിലെ പത്തര മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Latest
Widgets Magazine