ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിജയ് ബാബുവിനൊപ്പം കൂടി; ഒരുമിച്ച് താമസിച്ച സാന്ദ്ര രണ്ടാം വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി; ഒടുവില്‍ സ്വത്ത് തര്‍ക്കത്തില്‍ തമ്മില്‍ തല്ല്

കൊച്ചി: സിനിമാ മേഖലയിലെ സാറ്റ്‌ലൈറ്റ് വിപണത്തിന്‍ ഇടനിലക്കാരനായി കോടികള്‍ കമ്മീഷന്‍ പറ്റിയാണ് വിജയ് ബാബു സിനിമാ മേഖലയുമായി ബന്ധം സ്ഥാപിക്കുന്നത്. സൂര്യ ടിവിയിലെ ഉന്നത സ്ഥാനം അതിനായി കൃത്യമായി വിജയ്ബാബു ഉപയോഗിച്ചു. സൂര്യ ടിവിയില്‍ വച്ച് തന്നെ സുഹൃത്തായി മാറിയ സാന്ദ്രാ തോമസ്. ഇവരുടെ ഒത്തൊരുമയില്‍ ഒരുപിടി നല്ലാ സിനിമകള്‍ മലയാളത്തിലെത്തി. കോടികള്‍ വാരിക്കൂട്ടിയ ഫ്രൈഡേ കമ്പനി ഒടുവില്‍ കോടികളുടെ നഷ്ടത്തിലേക്കെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു ഇതിനിടയിലാണ് ക്ലൈമാക്‌സില്‍ പഴയ സുഹൃത്തുക്കള്‍ തല്ലിപിരിഞ്ഞെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

സൂര്യ ടിവിയില്‍ നിന്നിറങ്ങി സ്വന്തമായി സിനിമാ നിര്‍മ്മാണക്കമ്പനി തുടങ്ങിയ വിജയ് ബാബു ഈയിടെ വീണ്ടും ടെലിവിഷന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുമാറിയിരുന്നു. അമൃതാ ടിവിക്ക് വേണ്ടിയായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ നിര്‍മ്മാണങ്ങള്‍. അതിനിടെയാണ് ഇരുവരും തമ്മിലെ പിണക്കമെന്നതും ശ്രദ്ധേയമായി. ഇന്നലെ ഉച്ചയ്ക്ക് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ തന്നെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണു സാന്ദ്രാ തോമസിന്റെ പരാതി. അവശനിലയിലായ സാന്ദ്രയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണക്കമ്പനി നടത്തുകയായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ വരുമാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇടയ്ക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വില്‍സണ്‍ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ഇരുവരും വിജയ് ബാബുവും സാന്ദ്രയും തെറ്റി. ഇതോടെ ഓഹരി തിരിച്ചു ചോദിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

വര്‍ഷങ്ങളായി ഇരുവരും ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്നമുണ്ടാക്കിയതായി സൂചനയുണ്ടായിരൂന്നു. ഇതിനിടെ കുറച്ചു നാളുകള്‍ക്കു മുമ്പാണ് സാന്ദ്രയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇതോടെ ഇരുവരും രണ്ടുവഴിക്കായി. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയില്‍പരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സാന്ദ്രയേക്കാള്‍ പത്തു വയസ് മൂത്തയാളാണ് വിജയ്. ഭാര്യയും ഒരു കുട്ടിയുമുള്ള വിജയ് ബാബുവുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കളടക്കം എതിര്‍ത്തിരുന്നു. ഫ്രൈഡേ ഫിലിംസില്‍ സ്‌ക്രിപ്റ്റിങാണ് വിജയ് കൈകാര്യം ചെയ്തിരുന്നത്. സാന്ദ്ര പ്രൊഡക്ഷനും. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണ് അടുത്തിടെ നടന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു സാന്ദ്രയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം നിലനില്‍ക്കെയാണ് സാന്ദ്ര വിജയ് ബാബുവുമായി അടുത്തത്. പിന്നീട് ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമാ വില്‍സണുമായി സാന്ദ്രയുടെ വിവാഹം നടന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് കമ്പനി പിളരുകയാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ കുറച്ചുദിവസങ്ങളായി സംസാരവുമുണ്ട്. അതിനിടെയാണ് ഈ സംഭവമുണ്ടായത്. ചെമ്പന്‍ വിനോദ് ജോസ് എഴുതി ലിജോ ജോസ് സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയാണ് പുതിയതായി ഇവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

Latest
Widgets Magazine