വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു: സാന്ദ്രാ തോമസ്.പ്രശ്‌നം വഷളാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും സാന്ദ്ര

കൊച്ചി: നിര്‍മ്മാതാവും നടനുമായ വിജയ്ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് സാന്ദ്രാ തോമസ്. വിജയങ്ങള്‍ യാതൊരസൂയയും കൂടാതെ പരസ്പരം ആഘോഷിച്ചവരാണ് തങ്ങളെന്നും സാന്ദ്രതോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സാന്ദ്രതോമസിന്റെ പ്രതികരണം.വിജയ്ബാബുവുമായുള്ള പ്രശ്‌നം വഷളാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും സുഹൃത്തുക്കളെന്ന് നടിക്കുന്ന അവര്‍ സത്യസന്ധരും സഹായമനസ്‌കരുമായി ഇപ്പോഴും വേഷം കെട്ടുകയാണെന്നും സാന്ദ്രതോമസ് പറയുന്നു.

പരസ്പരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും തന്നെ വൈകാരികമായി തകര്‍ക്കാന്‍ ഒന്നിനും കഴിയില്ലെന്നും സാന്ദ്രതോമസ് പറയുന്നു. പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്ന വൈകാരിക രക്തദാഹികള്‍ക്ക് ചുവന്ന കൊടി കാണിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്രതോമസ് പറയുന്നു.തന്നെ മര്‍ദിച്ചെന്ന് കാണിച്ച് സാന്ദ്രതോമസാണ് വിജയ് ബാബുവിനെതിരെ ആദ്യം പരാതി നല്‍കിയിരുന്നത്. ഓഫീസില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വിജയ് ബാബു തന്നെ മര്‍ദിച്ചതെന്നാണ് സാന്ദ്ര പരാതി നല്‍കിയിരുന്നത്.

എന്നാാല്‍ തനിക്കെതിരെ വ്യാജ പരാതി കെട്ടിച്ചമച്ചിരിക്കുകയാണെന്നും ബിസിനസ് സംബന്ധമായ ചില തര്‍ക്കങ്ങളാണ്  ഇതിലേക്ക് നയിച്ചതെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു.ഇതിന് ശേഷമാണ് തര്‍ക്കം പരിഹരിച്ചതായി സാന്ദ്രതോമസ് അറിയിച്ചിരിക്കുന്നത്.

സാന്ദ്രയും വിജയും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തി വരികയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്നു നിര്‍മ്മിച്ചിട്ടുണ്ട്.

 

Latest
Widgets Magazine