എന്റെ ആര്‍ത്തവത്തിന് നിങ്ങള്‍ നികുതി ഏര്‍പ്പെടുത്തരുത്…

ന്യുഡൽഹി :എന്റെ ആര്‍ത്തവത്തിന് നിങ്ങള്‍ നികുതി ഏര്‍പ്പെടുത്തരുത് .വൈറലാവുന്നു വാർത്ത !..ജൂലൈ ഒന്നിനാണ് രാജ്യത്തെ ഒറ്റ ചരക്കു സേവന നികുതിക്കു കീഴിലേയ്ക്ക് കൊണ്ടുവന്നത്. ന്യായ- അന്യായ വാദങ്ങള്‍ അവിടെ നിക്കട്ടെ. അതുക്കും മേലേ അതിപ്രാധാന്യമേറിയ അവകാശവാദവുമായി സ്ത്രീകള്‍ രംഗത്തെത്തി. സാനിട്ടറി പാഡുകള്‍ക്ക് 12 ശതമാസം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ചോദ്യം ചെയ്തുകൊണ്ടാണ് സ്ത്രീ ഇവിടെ വാദം ഉയര്‍ത്തുന്നത്. ആര്‍ത്തവത്തിന് നികൃതി ഏര്‍പ്പെടുത്തരുത്’ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശെവറല്‍ ആകുകയാണ്.

സ്ത്രീയുടെ ശരീരത്തിലെ ഒരു അവസ്ഥ മാത്രമാണ് ആര്‍ത്തവം. അവള്‍ തിരഞ്ഞെടുക്കുന്നതോ മറ്റുമല്ല, ആ പ്രത്യേകതയ്ക്ക് ആവശ്യമായതിനെ നികുതിക്കു കീഴില്‍ കൊണ്ടുവന്നതാണ് വിവാദമായിരിക്കുന്നത്. കുങ്കുമവും, വളകളും, ഗര്‍ഭനിരോധന ഉറകളും നികുതി രഹിതമാകുമ്പോള്‍ സാനിട്ടറി പാഡുകള്‍ക്ക് എങ്ങനെയാണ് ഇത്ര വലിയ നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കുന്നതെന്നും ചോദ്യം ഉയരുന്നു് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലെ അവസ്ഥയില്‍ തന്നെ സാനിട്ടറി പാഡിന്റെ വില താങ്ങാന്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം സാനിട്ടറി പാഡുകള്‍ പോലുള്ളവയ്ക്ക് വിയിളവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വാദം ഉയരുകയാണ്. ലൈംഗീക ബന്ധം തിരഞ്ഞെടുപ്പാണ്. എന്നാല്‍ ആര്‍ത്തവം അങ്ങനെയല്ല. സാനിട്ടറി പാഡുകള്‍ ആവശ്യമാണ് അതൊരു ആഢംബരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നൂ. അതെ എന്റെ ആര്‍ത്തവത്തിന് നിങ്ങള്‍ നികുതി ഏര്‍പ്പെടുത്തരുത്.

Top