ഒറ്റയ്ക്ക് പ്രവർത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കിൽ ആ തൊപ്പി ഊരി വെക്കണം;രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് കെ.ശങ്കരനാരായണൻ

തൃശൂരിൽ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ. ഭരണകക്ഷിയെ എതിർക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ചുമതല. എന്നാൽ ഭരിക്കാൻ വരേണ്ടിവരുമെന്ന ചിന്തയിൽ കൂടി വേണം വിമർശനം നടത്താനെന്ന സൂചനകളോടെയായിരുന്നു ചെന്നിത്തലയുടെ പേരെടുത്ത് പറയാതെയുള്ള പ്രസംഗം.തൃശൂരിൽ നടന്ന കരുണാകരൻ അനുസ്മരണ യോഗത്തിൽ ആണ് കെ.ശങ്കരനാരായണൻ ചെന്നിത്തലയെ എടുത്തിട്ട് കുടഞ്ഞത്

തനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവർത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണമെന്ന് പരിഹാസരൂപേണ ചെന്നിത്തലയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് പ്രവർത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കിൽ ആ തൊപ്പി ഊരി വെയ്ക്കണം. കരുണാകരന്‍റെ ശിഷ്യനാണെന്നാണ് പറയാറുള്ളത്. ശിഷ്യരായതുകൊണ്ട് ഗുരുവിന്‍റെ ഗുണം കിട്ടില്ല. ഒരു ശതമാനം പോലും ഉള്ളതായി തോന്നുന്നുമില്ല.വനിതാമതിലിന്‍റെ ജീവൻ പത്ത് മിനിറ്റ് മാത്രമാണ്. അത് തന്നെ പൊളിഞ്ഞുപോകും. അതിനിത്ര സമയം ചെലവാക്കേണ്ട കാര്യമില്ല. അതുകൊണ്ട് മതിലിന്‍റെ ശക്തി കൂടുകയുമില്ല, കുറയുകയുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരിക്കുന്ന കസേര എതാണെന്ന് അറിയണം. കസേരയ്ക്ക് അറിയില്ല ആരാണ് ഇരിക്കുന്നതെന്ന്. അതറിയുന്ന നേതാവായിരുന്നു കരുണാകരനെന്ന് ഓർമ്മപ്പെടുത്തി ശങ്കരനാരായണൻ പറഞ്ഞു.എ.കെ ആന്‍റണിയും കെ. കരുണാകരനും ഗ്രൂപ്പ് രാഷ്ട്രീയം നയിച്ചപ്പോൾ കോൺഗ്രസ് പാർട്ടി വളരുകയായിരുന്നു. ഇന്ന് ഗ്രൂപ്പ് പ്രവർത്തനം ഐസ് വെയിലത്ത് വെച്ചതുപോലെയാണെന്നും ശങ്കരനാരായണൻ വിമർശിച്ചു.

Top