‘ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ വലിയ കാര്യമാക്കേണ്ടതില്ല’- വിവാദ പ്രസ്ഥാവനയുമായി കേന്ദ്രമന്ത്രി  

ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ വലിയ കാര്യമാക്കേണ്ടതില്ലെന്ന വിവാദ പ്രസ്ഥാവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗാങ്‌വാര്‍ രംഗത്ത്. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്, ചില സമയങ്ങളില്‍ നിങ്ങള്‍ക്കത് തടയാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്, അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് കാര്യമാക്കേണ്ടതില്ലെന്നും സന്തോഷ് ഗാങ്‌വാര്‍ പറയുന്നു. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗാങ്‌വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Latest
Widgets Magazine