താരമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; തമിഴ്‌നാടിന് സഹായഹസ്തം

കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല. പക്ഷേ സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യനെപ്പറ്റി ആരും മോശം പറയുന്നില്ല. കേരളത്തെ പ്രളയ സമയത്ത് സഹായിച്ച അദ്ദേഹം ഇപ്പോള്‍ ഗജ ചുഴലിക്കാറ്റിന് ശേഷം തകര്‍ന്ന തമിഴ്‌നാട്ടിലും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.
ഗജ ചുഴലിക്കാറ്റില്‍ സര്‍വനാശം സംഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് നടന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
Dear facebook family,
എന്‌ടെ തമിഴ്‌നാട് പര്യടനം തുടരുന്നു..’ഗജ’ ചുഴലികാറ്റ് വ9 തോതില് നാശം വരൂത്തിയ..20,000കോടിയോളം…നാഗപട്ടണം, തഞ്ചാവൂര്, വേളാന്കണ്ണി, നാഗൂ4, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദ4ശിച്ച് നാശ നഷ്ടങ്ങള് നേരിട്ട ചില കുടുംബങ്ങള്ക്ക് കുഞ്ഞു സഹായങ്ങള് ചെയ്യുവാ9 ശ്രമിക്കുന്നു..
നല്ല സ്‌നേഹമുള്ള നാട്ടുകാരാണേ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്‌ടെ ദുരിതാശ്വാസ പ്രവ4ത്തനങ്ങളെ ബാധിക്കുന്നുണ്ട്..നാഗപട്ടണത്തെ ഉള്ഗ്രാമങ്ങളില് എത്രയോ ദിവസങ്ങളായ് കരണ്ടില്ല…ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില് കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും ‘ഗജ’ യിലൂടെ നഷ്ടപ്പെട്ടു..

ജോലി എടുക്കുവാ9 പറ്റാത്തതും, മറ്റു വരുമാന മാ4ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു…

ഞാ9 നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില് സന്ദ4ശിച്ചു..ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കുടുതലും ഉള്‌നാട9 ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്…

ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില് ആ4ക്കെന്കിലും അറിവുണ്ടെന്കില് എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..
കമന്ട് ബോക്‌സിലേക്ക് വിവരങ്ങളിടണേ…
അവ4ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..

നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്‌നാട്ടുകാ4 എത്രയോ കോടികളുടെ
സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെന്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചുസ ദിവസങ്ങള് കൂടി ഞാനിവിടെ ഉണ്ടാകും…

ഇപ്പോള് നാഗപട്ടണം..തൂത്തുകുടി റൂട്ടിലെ ഗ്രമമായ ഉദയ മാ4ത്താണ്ടത്തില് നിന്നുള്ള വീഡിയോ..
Save Tamilnadu…

Thanks to Bala Chandran ji, Aswin ji, Teacher ji

Pl comment by Santhosh Pandit

 

 

Top