കേരളം കാത്തിരുന്ന ഫൈനല്‍ ഇന്ന്; സന്തോഷ് ട്രോഫിയില്‍ കേരളം ഗോവയെ നേരിടും

ഗോവ : സന്തോഷ് ട്രോഫി സെമിഫൈനലില്‍ ഇന്ന് കേരളം ഗോവയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് കേരളം സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ബംഗാള്‍ മിസോറാമിനെ നേരിടും. പനാജിയിലെ ബാംബോലി സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് കേരളത്തിന്റെ മത്സരം. അതിനു മുന്‍പ് ആദ്യസെമിയില്‍ വൈകിട്ട് മൂന്നിനു ബംഗാള്‍ മിസോറാമിനെ നേരിടും.

കളിയിലും കണക്കിലും കേരളം ഗോവയ്ക്കു മുന്നില്‍ നില്‍ക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ കേരളം സെമി ഉറപ്പിച്ചപ്പോള്‍ സര്‍വീസസിനെതിരെ അവസാന മല്‍സരത്തില്‍ ഗാലറിയുടെ കൂടെ പിന്തുണയിലായിരുന്നു ഗോവയുടെ ജയം. എല്ലാ പാഠങ്ങളും പഠിച്ചാണ് സന്തോഷ് ട്രോഫി സെമിഫൈനലില്‍ കേരളം ഇന്ന് ആതിഥേയരെ നേരിടാനിറങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എങ്ങനെ കളിക്കണം എന്നതു മിസോറമിനെതിരെ, എങ്ങനെ കളിക്കരുത് എന്നതു മഹാരാഷ്ട്രയ്‌ക്കെതിരെ. ഗാലറിയെയും റഫറിയെയുമൊന്നും നോക്കാതെ എല്ലാമങ്ങു പയറ്റിയാല്‍ നാലുവര്‍ഷത്തിനു ശേഷം വീണ്ടും സന്തോഷ് ട്രോഫി ഫൈനലില്‍ കടക്കും.

Top