ബിക്കിനിയിട്ട് നടി സാറാ ഖാൻ ഗോവ ബീച്ചിൽ !..പ്രതിഷേധവുമായി സദാചാരക്കാർ

കൊച്ചി: മൗലിക വാദികളുടെ ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരിക്കുകയാണ് ബോളിവുഡ്- ടി.വി. അഭിനേത്രി സാറാ ഖാൻ .ഗോവയിലെ ബീച്ചിൽ ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് സദാചാരക്കാർ സാറാ ഖാനെതിരെ തിരിഞ്ഞിരിക്കുന്നത് . ആരാധകർ കൈയടിയോടെ കൂടെനിൽക്കുമ്പോഴും മുസ്ലീമായ സാറാ ഖാൻ ഇങ്ങനെ പരസ്യമായി മേനിപ്രദർശനം നടത്തുന്നത് ശരിയോ എന്ന ചോദ്യമാണ് മൗലിക വാദികൾ ഉയർത്തുന്നത്.

ഇൻസ്റ്റഗ്രാമിൽ സാറാ ഖാന്റെ ബിക്കിനി ചിത്രങ്ങൾകണ്ട് സഹിക്കാത്ത ചില മൗലികവാദികൾ, സാറാ ഖാനോട് മതംമാറാൻ ആവശ്യപ്പെട്ടു. നിങ്ങളൊരു മുസ്ലീമാണെന്ന കാര്യം മറക്കരുതെന്ന് ചിലർ ഉപദേശിക്കുന്നു. മതം മാറുകയാണ് നല്ലത്. ഇസ്ലാം മതം ഇത്തരം വസ്ത്രധാരണം അനുവദിക്കുന്നില്ലെന്നും അവർ പറയുന്നു.തന്റെ പ്രചോദനമായിരുന്ന സാറയെന്നും എന്നാൽ, ഈ ചിത്രങ്ങൾ കണ്ടതോടെ അത് ഇല്ലാതായെന്നും മറ്റൊരാൾ പറയുന്നു.

അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കൊള്ളാനും അവർ പറയുന്നു. തുടക്കത്തിൽ ചില കമന്റുകൾക്ക് സാറാ ഖാൻ മറുപടി നൽകിയിരുന്നു. എന്നാൽ, അധിക്ഷേപം ഏറിയതോടെ അവർ മറുപടിയും നിർത്തി.മോഡലിങ് രംഗത്ത് സജീവമായ സാറ ഖാൻ, സപ്‌ന ബാബുൽ കാ…ബിദായി എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത അവർ, ടിവി അഭിനേതാവ് അലി മെർച്ചന്റിനെ വിവാഹം ചെയ്തു. രണ്ടുമാസത്തിനുശേഷം അവർ വേർപിരിയുകയും ചെയ്തു.

Latest
Widgets Magazine