പ്രമുഖ മിമിക്രി ട്രൂപ്പിലെ കലാകാരനും ശരണ്യയ്‌ക്കൊപ്പം; എസ്‌ഐയെയും യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെയും ചോദ്യം ചെയ്യുന്നു

കായംകുളം: പോലീസിലെ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ എസ്‌ഐയെയും യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് എസ്പി പ്രതീഷ്കുമാറും സംഘവും ഇന്ന് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാന്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് ഇവര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കുകയായിരുന്നു.

കേസില്‍ ഇന്നലെ അറസ്റ്റിലായ മിമിക്രി കലാകാരന്‍ കൊല്ലം തഴുത്തല ചേരിയില്‍ കല്ലുംപുറത്തുവീട്ടില്‍ കലാഭവന്‍ ഷിബി (സുധുകുമാര്‍-35) യെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികളെ ഡിവൈഎസ്പിയാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് കെണിയില്‍ വീഴ്ത്തിയത് ഇയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസ്  കലാഭവന്‍ ഷിജിയെ ചോദ്യം ചെയ്‌തെങ്കിലും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്്തിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ക്രൈം ബ്രാഞ്ച് സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനൊടുവിലാണ് തട്ടിപ്പിന് ശരണ്യയുടെ സഹായിയായി പ്രവര്‍ത്തിച്ച ഇയാള്‍ക്കും മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയത്. വിദേശത്തെ കലാപരിപാടികള്‍ക്ക് ശേഷം കഴിഞ്ഞദിവസം നാട്ടിലെത്തിയ കലാഭവന്‍ സുധിയെ ക്രൈംബ്രാഞ്ച് കായംകുളത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. ഇതോടെ ഈ കേസില്‍ ്അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

മുഖ്യപ്രതി ശരണ്യയുടെ പ്രധാന സഹായികളില്‍ ഒരാളാണ് ഇയാളെന്നാണ് അന്വേഷണസംഘം പറയുന്നത്. ശരണ്യക്കൊപ്പം ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ചു തട്ടിപ്പിനുള്ള ആസൂത്രണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികളെ ഡിവൈഎസ്പി രാധാകൃഷ്ണന്‍ എന്ന പേരില്‍ ഫോണില്‍വിളിച്ചാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ശരണ്യക്ക് ബംഗളൂരിലേക്കു ഒളിവില്‍ പോകാന്‍ സഹായം ചെയ്തു നല്കിയതിലും ഇയാള്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുള്ളത്. അതിനാല്‍ കേസില്‍ ഉന്നതര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് കുടുങ്ങാനാണ് സാധ്യത. ഇതിനിടയില്‍ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയ കായംകുളം ഡിവൈഎസ്പി എസ്. ദേവമനോഹരനെ പത്തനംതിട്ട ഡിസിആര്‍ബിയുടെ ചുമതല നല്കിയിട്ടുണ്ട്.

Top