ആ സ്ത്രീ നിവർന്ന് നില്ക്കട്ടേ..കരുത്തന്മാർ നിലം പൊത്തും.. സരിതയുടെ അഭിഭാഷകൻ ആളൂർ

കൊച്ചി:സോളർ റിപോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സരിതയുടെ അഭിഭാഷകൻ ആളൂർ പറയുന്നു വലതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്മാർ വിവാദസ്ത്രീ ആയ സരിതയുടെ നിയമ പോരാട്ടത്തിനൊടുവിൽ കൊമ്പു കുത്തുന്നു.വ്യവസായമെന്ന സംരംഭവുമായി കടന്നു വന്ന സരിതയെന്ന സ്ത്രീയുടെ മടികുത്തിനും മാനത്തിനും വിലപറഞ്ഞവർക്കെതിരെ അധികാരികൾക്ക് പരാതി നൽകി നീതിക്ക് വേണ്ടി കാത്തിരുന്ന സരിതക്കു ഇത് അഭിമാനമുഹൂർത്തം തന്നെയാണ് – അഡ്വ. ആളൂർ പറഞ്ഞു.ഇരക്കുവേണ്ടി അഡ്വക്കേറ്റ് ആളൂർ രംഗത്ത് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ കേസിൽ വൻ അടിയൊഴുക്കുകൾ തുടങ്ങിയിരുന്നു.പ്രവാസി ശബ്ദം ഓൺലൈനോട് പ്രതികരിക്കുക്കുകയായിരുന്നു അഡ്വക്കേറ്റ് ആളൂർ

കേരളത്തിന്റെ തെരുവീഥികളിൽ അഭിനവ വാസവദത്ത എന്ന് വിളിക്കപ്പെട്ടു അപമാനിക്കപ്പെട്ട തല താഴ്ത്തി നിന്ന അവർ ഇന്ന് സോളാർ കമ്മീഷനിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തല ഉയർത്തി നില്ക്കും.ഉമ്മൻ‌ചാണ്ടി അടക്കമുള്ള വമ്പൻ സ്രാവുകൾക്കെതിരെ സരിതയുടെപരാതിയിൽ അഴിമതിക്കും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചപ്പോൾ അഭിമാനത്തോടെ അവർ നിവർന്നു നിന്നു. ആ സ്ത്രീ നിവർന്ന് അഭിമാനത്തോടെ നില്ക്കട്ടേ- അളൂർ പറഞ്ഞു.

ഒരാണ്ട് നീണ്ടു നിന്ന നിയമയുദ്ധം സരിതക്കു അനുകൂലമായി മാറുമ്പോൾ സരിതക്കു വേണ്ടുന്ന നിയമോപദേശങ്ങൾ നൽകിയതും നിയമവഴിയിൽ താൻ നേരിട്ട അപമാനങ്ങൾക്കു തിരിച്ചടി നൽകാനും ,തനികെൽകേണ്ടി വന്ന നീതിനിഷേധങ്ങൾക്കും മറുപടി നൽകുവാനും അവർക്കൊപ്പം നിന്നതും നെഗറ്റിവ് ഇമേജിലൂടെ മലയാളിക്ക് സുപരിചിതൻ ആയ അഡ്വക്കേറ്റ് ആളൂർ ആണ് . സോളാർ കമ്മീഷന് മുൻപിൽ സരിത ഉന്നയിച്ച നാല് ചോദ്യങ്ങളാണ് ഇപ്പോൾ ഉന്മൻചാണ്ടി അടക്കമുള്ളവരിലേക്കു കേസെടുക്കുക എന്നതിലേക്ക് വഴിതെളിച്ചതു . അതാവട്ടെ ആളൂരിന്റെ നിയമപാടവത്തിൽ നിന്നുള്ളവയും ആളൂർ ഏറ്റെടുത്തിട്ട് ഇരക്കു നീതിയുടെ കൈത്തിരിവെട്ടം തെളിയുന്നു എന്ന അപൂർവത കൂടി ഈ കേസിനുണ്ട്.തന്റെ കക്ഷിയുടെ പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അഡ്വക്കേറ്റ് ആളൂർ  പറഞ്ഞു
യാകും.

Latest
Widgets Magazine