‘ഹിന്ദു പാക്കിസ്ഥാന്‍’ വിവാദം: മാപ്പു പറയില്ലെന്ന് ഉറപ്പിച്ച് ശശി തരൂര്‍

മുംബൈ: ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആയി മാറുമെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതില്‍ ശശി തരൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി രംഗത്തെത്തിയത്.

ബിജെപിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് ഞാന്‍ എന്തിനാണ് മാപ്പു പറയേണ്ടതെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു രാഷ്ട്ര ആശയത്തില്‍ ബിജെപിയും ആര്‍എസ്എസ്സും വിശ്വസിക്കുന്നില്ലെങ്കില്‍ അതവര്‍ അംഗീകരിക്കണം. അവര്‍ അത് ചെയ്യാത്തിടത്തോളം അവരുടെ ആശയത്തെക്കുറിച്ച് പറഞ്ഞതിന് ഒരാള്‍ എന്തിന് മാപ്പു പറയണം ശശി തരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദു രാഷ്ട്ര ആശയത്തില്‍ ബിജെപി വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ തുറന്നു പറയണം. അത് വിവാദം അവസാനിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വച്ചാണ് ശശി തരൂര്‍ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തിയത്. ‘അവര്‍ വീണ്ടും വിജയിക്കുകയാണെങ്കില്‍ ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടന എഴുതിച്ചേര്‍ക്കും. നമ്മള്‍ മനസ്സിലാക്കി വച്ച ഭരണഘടനയ്ക്ക് പിന്നെ അതിജീവനം ഉണ്ടാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടും’, ശശി തരൂര്‍ പറഞ്ഞു.

‘ഹിന്ദു രാഷ്ട്രത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഭരണഘടനയാണ് അവര്‍ നിര്‍മ്മിക്കുക. ന്യൂനപക്ഷങ്ങള്‍ക്കുളള തുല്യത തകര്‍ക്കുന്ന ഭരണഘടനയായിരിക്കും അത്. ഇവിടെ അതൊരു ഹിന്ദു പാക്കിസ്ഥാനാണ് സൃഷ്ടിക്കുക. ഇതിന് വേണ്ടിയല്ല സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും മൗലാനാ ആസാദുമൊക്കെ പോരാടിയത്’, ശശി തരൂര്‍ പറഞ്ഞു.

Top