വിദേശത്തുള്ള കാമുകിമാരെ ഇനി കാണാന്‍ സാധിക്കില്ല; തരൂരിനെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള സ്വാമിയുടെ പരിഹാസം.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് വിദേശയാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. അങ്ങനെ പോകണമെങ്കില്‍ തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതിനാല്‍ തന്നെ അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ കാണാനാകില്ല എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പട്യാല ഹൗസ് കോടതി, അദ്ദേഹത്തോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

Latest
Widgets Magazine