സൗദി കുറ്റസമ്മതത്തിന് ഒരുങ്ങുന്നു? ഖഷോഗി കൊല്ലപ്പെട്ടത് കോണ്‍സുലേറ്റില്‍ വെച്ച് ? നിര്‍ണായക തെളിവ് കിട്ടിയെന്ന് തുര്‍ക്കി…

സൗദി ഭരണകൂട വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്താന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നതായി സൂചന. ലോകരാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് സൗദി കുറ്റസമ്മതത്തിന് ഒരുങ്ങുന്നത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ചോദ്യം ചെയ്യലിനിടെ ഖഷോഗി കൊല്ലപ്പെട്ടതിന്റെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി പറഞ്ഞു.

ഖഷോഗി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാന്‍ സൗദി ശ്രമിക്കുന്നതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് തുര്‍ക്കി ആരോപിക്കുകയും രാജ്യാന്തര സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തതോടെ മാധ്യമപ്രവര്‍ത്തകനെ തിരികെ കൊണ്ടുവന്ന് തടവിലാക്കണമെന്ന് സൗദി രാജകുമാരന്‍ ഉത്തരവിട്ടിരുന്നു. ഇതിന പിന്നാലെയാണ് ഖഷോഗിയുടേത് കൊലപാതകമാണെന്നുള്ള കുറ്റസമ്മതത്തിന് സൗദി ഒരുങ്ങുന്നത്.

സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പോംപിയോയെ ട്രംപ് സൗദിയിലേക്ക് അയച്ചിരിക്കുകയാണ്.

ഖഷോഗിയുടെ തിരോധാനത്തെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് സൗദി ആവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ, ഓഡിയോ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി വ്യക്തമാക്കിയത്. കോണ്‍സുലേറ്റിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കിയെന്ന് തുര്‍ക്കി അന്വേഷണം സംഘം പറഞ്ഞിരുന്നു

ഖഷോഗിയെ സൗദി സംഘം പിടികൂടിയതിന്റെയും തുടര്‍ സംഭവങ്ങളും സ്ഥിരീകരിക്കുന്നതാണ് റെക്കോര്‍ഡിങുകള്‍ എന്നാണ് തുര്‍ക്കി അധികൃതര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇവര്‍ പലതവണ കൊലപാതകം നിഷേധിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റിനുള്ളില് കയറിയുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം സ്ഥിരീകരിക്കുന്ന തെളിവുകള്‍ തുര്‍ക്കിക്ക് ലഭിച്ചത്.

ഒക്ടോബര്‍ 2നാണ് കോണ്‍സുലേറ്റിനുള്ളിലേക്ക് പോയ ഖഷോഗിയെ കാണാതാകുന്നത്.

എംബസിക്കുള്ളില്‍ വെച്ച് തന്നെ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് തുര്‍ക്കി പൊലീസ് അറിയിച്ചത്. എന്നാല്‍ എംബസി സന്ദര്‍ശിച്ച ഖഷോഗി അന്ന് തന്നെ അവിടെ നിന്ന് മടങ്ങിയെന്നാണ് സൗദി വൃത്തങ്ങള്‍ പറയുന്നത്.

Top