മോഷണവും ബലാത്സംഗവും: ശിക്ഷയായി കുരിശില്‍ തറച്ചു കൊന്നു; സൗദിയിലെ ക്രൂരമായ ശിക്ഷാവിധികള്‍ വീണ്ടും ചര്‍ച്ചയാകുന്നു

മനുഷ്യരുടെ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇത്തരത്തില്‍ കടുത്ത ശിക്ഷ ബലാത്സംഗവും മോഷണവും നടത്തിയ ഒരു കുറ്റവാളിക്ക് നല്‍കിയിരിക്കുകയാണ് സൗദി ഭരണകൂടം. മോഷണവും കൊലപാതകശ്രമവും ബലാത്സംഗവും നടത്തിയ മ്യാന്മാര്‍ പൗരനെ മക്കയില്‍ കുരിശില്‍ തറച്ച് കൊന്നതിലൂടെയാണ് ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പിലക്കുന്ന ഇടമായി സൗദി മാറുന്നത്.

ഒരു സ്ത്രീയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയും കൊലപാതകം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കത്തിയെടുത്ത് കുത്തുകയും വെടിയുതിര്‍ക്കുകയും മോഷണം നടത്തുകയും ചെയ്ത കുറ്റങ്ങള്‍ക്കാണ് ഏലിയാസ് ജമാലെദ്ദീനെ ഈ ക്രൂരശിക്ഷയ്ക്ക് വിധേയനാക്കിയിരിക്കുന്നത്. ഇയാളുടെ തലവെട്ടി ശരീരം കുരിശിലേറ്റുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോക്കുകളും വെടിക്കോപ്പുകളും മോഷ്ടിച്ചുവെന്ന കുറ്റവും ഇയാള്‍ക്ക് മേല്‍ കോടതികള്‍ ചുമത്തിയിരുന്നു.തുടര്‍ന്ന് ഏലിയാസിന്റെ വധശിക്ഷയ്ക്ക് സൗദിയിലെ സല്‍മാന്‍ രാജാവിന്റെ അംഗീകാരവും ലഭിച്ചിരുന്നു. വധശിക്ഷ നടത്തുന്നതില്‍ ലോകത്തില്‍ മുന്നിലുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കുരിശിലേറ്റിയുള്ള വധശിക്ഷ ഇവിടെ വളരെ അപൂര്‍വമായി മാത്രമേ നടത്താറുള്ളൂ.

ഈ വര്‍ഷം ആദ്യത്തെ നാല് മാസങ്ങളില്‍ സൗദി 48 പേര്‍ക്കാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, തീവ്രവാദം, കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയവര്‍ക്ക് വധശിക്ഷയാണ് സൗദിയില്‍ നല്‍കി വരുന്നത്.

സൗദി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ പേരില്‍ കാനഡയും സൗദിയും തമ്മിലുള്ള നയതന്ത്രങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിലാണ് കുരിശിലേറ്റിക്കൊന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. സൗദി ജയിലുകളില്‍ കഴിയുന്ന വനിതാ ആക്ടിവിസ്റ്റുകളെയും ബ്ലോഗര്‍മാരെയും വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദി കാനഡയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കാനഡയുടെ അംബാസിഡറെ പുറത്താക്കുകയും ഒട്ടാവയില്‍ നിന്നും തങ്ങളുടെ അംബാസിഡറെ പിന്‍വലിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ആശുപത്രികളിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനും സൗദി ഉത്തരവിട്ടിരുന്നു.

2015ല്‍ സൗദിയിലെ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റശേഷം സൗദിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. തീവ്രവാദ നിലപാടുകളില്‍ നിന്നും സൗദിയെ മാറ്റി മിതവാദ ഇസ്ലാമിലേക്കെത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. തന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി രാജകുമാരന്‍ വര്‍ഷങ്ങളായി സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് എടുത്ത് മാറ്റിയിരുന്നു. സൗദിയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിനുള്ള നീക്കങ്ങളും എംബിഎസ് ആരംഭിച്ചിട്ടുണ്ട്.

Top