ലോകരക്ഷകനെ’ വാങ്ങിയത് സൗദി കിരീടാവകാശി..കലാരംഗത്ത് മുറുമുറുപ്പ്‌ .ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്. ബദര്‍ ബിന്‍ അബ്ദുല്ലയെന്ന സൗദി രാജകുടുംബാംഗമാണു പെയിന്റിങ് വാങ്ങിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ് യഥാര്‍ഥ ഉടമ സല്‍മാന്‍ രാജകുമാരനാണെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3000 കോടി മുടക്കി ആരോ വാങ്ങിയെന്നും അബുദാബിയിലെ പുതിയ ‘ലൂര്‍’ മ്യൂസിയത്തില്‍ എത്തുമെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വിലനല്‍കി ലേലത്തിന് ഏശു ക്രിസ്തുവിന്‍റെ ചിത്രം എടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 1505 ലാണ് ക്രിസ്തുവിന്റെ രൂപത്തിലുള്ള സാല്‍വദോര്‍ മുണ്ടി എന്ന ചിത്രം ഡാവിഞ്ചി വരച്ചത്. ‘മെയില്‍ മൊണാലിസ’ എന്നും വിളിപ്പേരുള്ള ചിത്രത്തിന് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ എന്ന ചിത്രവുമായി സാദൃശ്യമുണ്ട്.

കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് 450 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ചിത്രം ലേലത്തില്‍പോയത്. ഇതിന് മുന്‍ുപ് കലാലോകത്ത് നടത്തിയ ലേലത്തെക്കാള്‍ ഇരട്ടിയിലധികം തുകയായിരുന്നു ഇത്.

അഴിമതിക്കെതിരെസന്ധിയില്ലാ സമരം ചെയ്യുന്ന ആളാണ് സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. മുന്‍ രാജാവിന്റെ മകന്‍ അടക്കം വന്‍ കക്ഷികളെ ആയിരുന്നു ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്തത്.

അഴിമതിക്കെതിരെ പോരാടുന്ന മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ചില ആഡംബര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചത് ആഡംബര നൗക വാങ്ങി എന്നതായിരുന്നു ആ ആരോപണം. എന്നാല്‍ ഇപ്പോള്‍ വന്ന വെളിപ്പെടുത്തലുകള്‍ മുഹമ്മദ് രാജകുമാരനുമായി നേരിട്ട് ബന്ധമുള്ളതല്ല.

രാജുകുടംബത്തിലെ അത്ര അറിയപ്പെടാത്ത ഒരു രാജകുമാരന്‍… ബാദര്‍ രാജകുമാരന്‍ ആണ് ഇപ്പോള്‍ വിവാദ നായകന്‍. അതും ലിയാനാര്‍ഡോ ഡാവിഞ്ചി വരച്ച ചരിത്ര പ്രസിദ്ധമായ ചിത്രം വാങ്ങിയതിന്റെ പേരില്‍.. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമാണ് സാല്‍വേറ്റര്‍ മുണ്ടി. ലോകത്തിന്റെ രക്ഷകന്‍ എന്നാണ് സാല്‍വേറ്റര്‍ മുണ്ടിയുടെ അര്‍ത്ഥം. യേശുക്രിസ്തുവിനെയാണ് ഡാവിഞ്ചി അദ്ദേഹത്തിന്റേതായ രീതിയില്‍ വരച്ചിട്ടുള്ളത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അമേരിക്കയിലെ ക്രിസ്റ്റീസ് എന്ന ഓക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം ലേലത്തില്‍ വച്ചത്. ഈ ചിത്രം വാങ്ങിയത് ഒരു സൗദി രാജകുമാരന്‍ ആണ് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ അത്രയ്‌ക്കൊന്നും അറിയപ്പെടാത്ത ആളാണ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ചിത്രങ്ങളോ, അത്തരത്തില്‍ കലാമൂല്യമുള്ള വസ്തുക്കളോ ശേഖരിക്കുന്നതില്‍ പേര് കേട്ട ആളും അല്ല ഇദ്ദേഹം. അതുതന്നെയാണ് ഇക്കാര്യത്തില്‍ അമ്പരപ്പുണ്ടാക്കുന്നതും.

450 മില്യണ്‍ ഡോളറിനാണ് ചിത്രം ലേലത്തില്‍ വിറ്റുപോയത്. 2,900 കോടി ഇന്ത്യന്‍ രൂപ വരും ഇത്. ബാദര്‍ രാജകുമാരനെ പോലെ ഒരാള്‍ എന്തിനാണ് ഇത്രയും പണം ചെലവഴിച്ച് ഇങ്ങനെ ഒരു ചിത്രം വാങ്ങിയത് എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മോണ്ടി എന്ന യേശുക്രിസ്തു ചിത്രം ഇസ്ലാം വിരുദ്ധ ചിത്രമാണ് എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദിയിലെ ഒരു രാജകുമാരന്‍ എന്തിന് ഇങ്ങനെ ഒരു ചിത്രം വാങ്ങി എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇസ്ലാം വിശ്വാസ പ്രകാരം യേശുക്രിസ്തു ഒരു പ്രവാചകന്‍ മാത്രമാണ്. യേശുക്രിസ്തുവിനെ ലോകത്തിന്റെ രക്ഷകന്‍ ആയി ഇസ്ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല, പ്രവാചകരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് ദൈവ നിന്ദയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അത്തരം ഒരു ചിത്രമാണ് രാജകുമാരന്‍ വാങ്ങി എന്ന് പറയപ്പെടുന്നത്.അതേസമയം, ഇത്രയും മികച്ചൊരു കലാസൃഷ്ടി സൌദി രാജകുമാരന്‍ സ്വന്തമാക്കിയതിന്‍റെ കാരണം ചികഞ്ഞന്വേഷിക്കുകയാണ് ചില മാധ്യമങ്ങള്‍. മുഹമ്മദ് ബിന്‍ സല്‍മാന് ക്രിസ്തുവിന്‍റെ ചിത്രം എന്തിനാണെന്നാണ് ചില മാധ്യമങ്ങളുടെ മുറവിളി.

Latest
Widgets Magazine