സനല്‍ കുമാര്‍ കൊലപാതകം; ഉപവാസത്തിനൊരുങ്ങി സനലിന്റെ ഭാര്യ

സനല്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ നീതി തേടി സനലിന്റെ കുടുംബം. നാളെ ഉപവാസത്തിന് ഒരുങ്ങുകയാണ് സനലിന്റെ ഭാര്യ. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഏകദിന ഉപവാസമിരിക്കും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പ്രധിഷേധിച്ചാണ് ഈ തീരുമാനം. കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്. അതേസമയം രണ്ട് ദിവസത്തിനകം ഡിവൈഎസ്പിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്.

രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

Latest
Widgets Magazine