വൈകി എത്തിയതിന് ‘താറാവ് നടത്തം’ ശിക്ഷ; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: സ്‌കൂളില്‍ വൈകി എത്തിയതിന് അദ്ധ്യാപകര്‍ കടുത്ത ശിക്ഷ നല്‍കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു. താമസിച്ച് വന്നതിന് ശിക്ഷയായി താറാവ് നടത്തമാണ് അദ്ധ്യാപകര്‍ നരേന്ദ്രന് വിധിച്ചത്. നടത്തത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ പെരമ്പൂരിലെ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പലും കായികാധ്യാപകനും അറസ്റ്റിലായി.

ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രനടക്കം ആറുവിദ്യാര്‍ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചത്. കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. അച്ഛനമ്മമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ തിരുവികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിയെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. എഴുന്നേല്‍ക്കാല്‍പോലും പറ്റാതായ നരേന്ദ്രനെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു.

ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ച് സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കേസെടുത്ത പോലീസ് പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു.

തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ മൊഴിനല്‍കി. ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയ കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.

Top