ഗൾഫിനെ വിഴുങ്ങാൻ ഭീമൻ തിരമാല; 19 നു അവൻ എത്തും..!

സ്വന്തം ലേഖകൻ

ദുബായ്;എല്ലാവരും ആ കാഴ്ച കണ്ട് അമ്പരന്നു. ഇനി അങ്ങനെ സംഭവിക്കുമോ എന്ന് ഭയന്ന് ചിലർ ആശങ്ക പങ്കുവെച്ചു. ചിലർ സോഷ്യൽമീഡിയയിൽ ആ പേടിപ്പെടുത്തുന്ന രംഗത്തെ കുറിച്ച് എഴുതി. പറഞ്ഞു വരുന്നത് വൈറലായി മാറിയ ഒരു ഇംഗ്ലീഷ് സിനിമയുടെ ട്രെയിലറിനെ പറ്റിയാണ്.

ഉയർന്നു പൊങ്ങുന്ന ഭീമൻ തിരമാലകൾ കടലിൽ നിന്നും ഗൾഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു. അതുവരെ തലഉയർത്തി നിന്ന വമ്പൻ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നു- ഇത്തരമൊരു ദൃശ്യം എപ്പോഴെങ്കിലും ജീവിതത്തിൽ ചിന്തിച്ചിട്ടുണ്ടോ. ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയിൽ ചിത്രീകരിക്കുകയാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം.

സിനിമയുടെ ട്രെയിലറിലാണ് ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. ഡെൻ ഡെൽവിൻ സംവിധാനം ചെയ്ത സിനിമ ഈ മാസം 19നാണ് യുഎഇയിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നൽകി. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജഖലീഫയും വിഡിയോയിൽ ഉണ്ട്.

Latest
Widgets Magazine