കുടംബത്തിന്റെ ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെ കാമുകിയുടെ ആത്മാവ്; പോലീസിനെ കുഴക്കുന്ന ആത്മഹത്യാക്കുറിപ്പ്

അഹമ്മദാബാദ്: വ്യവസായിയുടേയും കുടുംബത്തിന്റെയും മരണത്തില്‍ ദുരൂഹത. അഹമ്മദാബാദിലെ വ്യവസായി ആയ കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും മരണം ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. എന്നാല്‍ കുനാല്‍ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പോലീസിന് തലവേദനയാകുന്നത്.

തന്റെയും ഭാര്യയുടെയും മകളുടെയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കുനാലിന്റെ ആത്മഹത്യ കുറിപ്പിന് പിന്നാലെയാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഒരിക്കലും സ്വമേധയാ മദ്ധ്യപിച്ചിട്ടില്ലെന്നും ദുരാത്മാക്കള്‍ തന്നെ കീഴ്‌പ്പെടുത്തുകയാണെന്നും ഇയാള്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇത് കൂടാതെ കുനാലിന്റെ ഭാര്യ കവിത എഴുതിയ ഒരു ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിത കത്തില്‍ പറയുന്നു.

ബുധനാഴ്ചയാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുനാല്‍ ത്രിവേദി, ഭാര്യ കവിത മകള്‍ ശ്രീന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റുള്ളവരെ കൊന്നതിന് ശേഷം കുനാല്‍ സ്വയം ജീവനൊടുക്കിയതിന്റെയും സാദ്ധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.

Top