സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥന; സിപിഎം ദേശിയ നോതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷനും ഒരേ വേദിയില്‍

കൊല്‍ക്കത്ത: ഇടതുപക്ഷത്തേയും സിപിഎം ഭരിച്ചകാലത്തെ ബംഗാളിനെയും പുകഴ്ത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടത് കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് രാഹുല്‍ഗാന്ധി സിപിഎം ആരാധകനായി പ്രസംഗിച്ചത്.

‘കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ടു ചെയ്യുക, മമത സര്‍ക്കാരിനെ തോല്‍പ്പിച്ച് വികസനത്തിനു വേണ്ടി കോണ്‍ഗ്രസ്ഇടത് സഖ്യത്തിന് വോട്ടു ചെയ്യുക’ ശ്യാംപുറില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ദിപക് ദാസ്ഗുപ്ത ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി വേദി പങ്കിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. മമത ബാനര്‍ജിയും മോദിയും തെറ്റായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മമത പറഞ്ഞത് 70 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. മോദി പറഞ്ഞത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രണ്ടു കോടി തൊഴിലവസരം നല്‍കുമെന്നും. പക്ഷേ, ഒരു വ്യക്തിക്ക് പോലും ജോലി കിട്ടിയിട്ടില്ല. ഒരിക്കല്‍ ബംഗാള്‍ വ്യവസായ മേഖലയില്‍ മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്മശാനം പോലെയായെന്നും രാഹുല്‍ ആരോപിച്ചു.

ശാരദ ചിട്ടി തട്ടിപ്പിലും നാരദ ന്യൂസ് പുറത്തുവിട്ട ഒളിക്യാമറ ഒപ്പറേഷനില്‍ കുടുങ്ങിയ അഴിമതിക്കാര്‍ക്കെതിരെയും മമത ബാനര്‍ജി യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നു നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകാനിടയായത് മമത സര്‍ക്കാര്‍ മോശം കമ്പനിക്ക് കോണ്‍ട്രാക്ട് നല്‍കിയതിനാലാണ്. തൊഴിലില്ലായ്മകയ്ക്കും അഴിമതിക്കുമെതിരെ നടപടിയെടുത്തെന്ന് പറയുന്ന മോദിയും മമതയും കള്ളം പ്രചരിപ്പിക്കുകയാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അഴിമതിക്കെതിരെ പോരാടും എന്നുമാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.

Top