വൈദിക വിദ്യാർത്ഥിയെ സെമിനാരി റെക്ടർ ലൈംഗികമായി പീഡിപ്പിച്ചു;കേസിൽ അകപ്പെട്ട വൈദികനെതിരെയുള്ള കേസ് പിൻവലിക്കാൻ ഭീഷണി.വൈദിക വിദ്യാർത്ഥിയുടെ വീട്ടിലെ വാഹനത്തിൽ കഞ്ചാവ് വെച്ച് പ്രതികാരം

കണ്ണൂർ :വൈദിക വിദ്യാർത്ഥിയെ സെമിനാരി റെക്ടർ ലൈംഗികമായി പീഡിപ്പിച്ചു .കേസിൽ അകപ്പെട്ട വൈദികനുവേണ്ടി പ്രതികാരം ചെയ്തത് മുൻ വൈദിക വിദ്യാർത്ഥിയുടെ വീട്ടിൽ കഞ്ചാവ് വെച്ച് പിടിപ്പിക്കുക എന്ന ക്രൂരത ആയിരുന്നു .ഒടുവിൽ മലയോരമേഖലയിൽ വിവാദമായ ചന്ദനക്കാംപാറയിൽ കർഷകനെ കഞ്ചാവ് കേസിൽ കുടുക്കാൻ ബൈക്കില്‍ കഞ്ചാവ് പൊതി വച്ച് എക്സൈസ് സംഘത്തിന് രഹസ്യ വിവരം നൽകിയ സംഭവത്തിൽ യാഥാർത്ഥ പ്രതികൾ പിടിയിലായി . ഉളിക്കൽ കാലാങ്കി സ്വദേശികളായ തെക്കേ മുറിയിൽ സണ്ണി വർഗ്ഗീസ്, റോയി ടി.എൽ എന്നിവരാണ് പിടിയിലായത്.കണ്ണൂർ ചന്ദനക്കാ പറയിലെ കർഷകനായ തോട്ടത്തിൽ ജോസഫ് എന്നയാളുടെ വീടിന് സമീപം നിർത്തിയിട്ട സ് കൂട്ടിയിൽ നിന്നും ഒരു കിലോ 250 ഗ്രാം കഞ്ചാവ് പൊതി കഴിഞ്ഞ വർഷം മെയ് 29 നാണ് എക്സൈസ് സംഘം കണ്ടെടുത്തത്. എന്നാൽ സംഭവത്തിൽ എക്സൈസ് സംഘത്തിന് തോന്നിയ ചില സംശയം മൂലം പ്രതിയെ അറസ്റ്റ് ചെയ്തില്ല തുടർന്ന് എക്സൈസിന് രഹസ്യ വിവരം നൽകിയ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.IRITTY VAIDIKAഒരു കൊടും ചതിയുടെ കഥയിലെ യാഥാർത്ഥ്യം ഇങ്ങനെയാണ്, വൈദിക വിദ്യാർത്ഥിയുടെ പിതാവായ തോട്ടത്തിൽ ജോസഫിന്റെ സ്കൂട്ടിയിൽ നിന്നും 29- 05 – 2017-ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തോട്ടത്തിൽ ജോസഫ് എന്നയാളും, മകനും സ്കൂട്ടിയിൽ കഞ്ചാവ് വിൽപന നടത്തുന്നു എന്ന് ശ്രീകണ്ഠപുരം എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളുപ്പിന് 4 മണിക്ക് ശ്രീകണ്ഠപുരം എക്സൈസ് സംഘം വാഹനവും തൊണ്ടിമുതലും തോട്ടത്തിൽ ജോസിന്റെ വീട്ടുമുറ്റത്ത് നിന്നും കസ്റ്റഡിലെടുക്കുന്നത്. ഈ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥയും, നിരപരാധിത്വവും മനസ്സിലാക്കിയ എക്സൈസ് സംഘം രഹസ്യവിവരം നൽകിയ നമ്പറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണമാണ് ഒരു വർഷം കൊണ്ട് യഥാർത്ഥ പ്രതികളെ കണ്ടെത്തി പിടികൂടുവാൻ സഹായിച്ചത്.VAIDIKA

വൈദിക വിദ്യാർത്ഥിയായിരുന്ന തോട്ടത്തിൽ ജോസഫിന്റെ മകനെ അതേ സെമിനാരി റെക്ടർ ആയിരുന്ന ഫാദർ: ജെയിംസ് തെക്കേമുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പോലീസിലും സഭാ കോടതിയിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പല തവണ വൈദികന്റെ സഹോദരങ്ങളും, ഗുണ്ടകളും ചേർന്ന് ശാരീരികമായും, മാനസ്സികമായും വേദനിപ്പിക്കുകയുണ്ടായി.

സഭാ കോടതിയിൽ കൊടുത്ത പരാതിയെ തുടർന്ന് ജെയിംസ് തെക്കേമുറിയുടെ പൗരോഹിത്യം നഷ്ടമായിരുന്നു.ഈ ജെയിംസ് തെക്കേമുറിയെന്ന വൈദികന്റെ ലൈംഗിക ഭീകരതയെ പുറം ലോകത്തിന് മുൻപിൽ നിർഭയം വിളിച്ചു പറഞ്ഞ ഈ വൈദിക വിദ്യാർത്ഥിയെ ഇല്ലായ്മ ചെയ്യുവാൻ ഫാദർ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങൾ തീർത്ത കെണിയായിരുന്നു ഈ കഞ്ചാവ് കെണി.പ്രതികളുടെ ബന്ധുവായ വൈദികൻ തോട്ടത്തിൽ ജോസഫിന് മകനെ സെമിനാരിയിൽ വച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ വൈദികൻ നിയമ നടപടി നേരിടുന്നുണ്ട്. ഈ വൈരാഗ്യമാണ് ജോസഫിനെ കുടുക്കാൻ പ്രതികൾ കഞ്ചാവ് പൊതികൾ വാഹനത്തിൽ വച്ചതെന്ന് പ്രതികൾ എക്സൈസ് സംഘം ത്തോട് സമ്മതിച്ചിട്ടുണ്ട്. രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ ഉളിക്കൽ ടൗണിൽ നിന്നും പിടികൂടി ശ്രീകണ്ഠപുരം എക്സൈസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതികളെ അറസ്റ്റ് ചെയ്ത എക്സൈസ് സംഘത്തിൽ C I നൗഷാദ്, SI ജനാർദ്ദനൻ, CEO മാരായ അഷ്റഫ് , രമേശൻ, രക്ത്നാകരൻ ഡ്രൈവർമാരായ പുരുഷോത്തമൻ , കേശവൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

Latest
Widgets Magazine