ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ ശക്തമായി എതിര്‍ത്ത ജനപ്രതിനിധി പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായി  

 

 

ഒക്ക്‌ലഹോമ: ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ ശക്തമായി നിയമനിര്‍മ്മാണ സഭയില്‍ എതിര്‍ത്ത ജനപ്രതിനിധിയെ പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ ഹോട്ടലില്‍ വെച്ച് പിടികൂടി. അമേരിക്കയിലെ ഒക്ക്‌ലഹോമ പ്രദേശത്തെ ജനപ്രതിനിധിയായ റാല്‍ഫ് ഷോര്‍ട്ട്‌ലിയാണ് 17 കാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കവെ പിടിയിലായത്. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ഇയാള്‍ ട്രംപ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭിന്നലിംഗക്കാരുടെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയുവാനുള്ള ബില്‍ നടപ്പിലാക്കാനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഒക്ക്‌ലഹോമയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് 17 കാരനൊപ്പം ഇയാള്‍ പിടിയിലാവുന്നത്. മുറിയില്‍ വെച്ച് ഗര്‍ഭ നിരോധന ഉറകളും മയക്കു മരുന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി റാല്‍ഫ് ഈ പയ്യനെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നതിനുള്ള തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ പയ്യനെ നേര്‍വഴിക്ക് നടത്താനുള്ള ഉപദേശം നല്‍കുവാനാണ് ഹോട്ടലില്‍ വിളിപ്പിച്ചതെന്നാണ് സെനറ്ററുടെ വാദം. 35 വയസ്സുകാരനായ ഇയാള്‍ക്ക് നാല് മക്കളുണ്ട്.

Top