സീരിയല്‍ നടിക്ക് അശ്ലീല മെസ്സേജുകള്‍ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ അറസ്റ്റില്‍  

 

 

ഹൈദരാബാദ് :നടിയുടെ ഫോണില്‍ അശ്ലീല മെസ്സേജുകള്‍ അയക്കുകയും ശല്ല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ അറസ്റ്റില്‍. പ്രമുഖ തെല്ലുങ്ക് ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ യോഗേഷ് കുമാര്‍ എന്ന യോഗിയെയാണ് ബുധനാഴ്ച ഹൈദരാാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് നടി ഭര്‍ത്താവുമൊത്ത് യോഗിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യോഗി തന്റെ കയ്യില്‍ നിന്നും കുറച്ച് പണം വാങ്ങിച്ചിരുന്നതായും ഇത് തിരിച്ച് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തങ്ങളോട് മോശമായി പെരുമാറിയതായും യുവതി പരാതിയില്‍ പറയുന്നു. തന്റെയും ഭര്‍ത്താവിന്റെയും ഫോണുകളില്‍ ഇദ്ദേഹം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് യോഗിയെ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഒടുവില്‍ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായ യോഗിയെ മധുപൂര അഡീഷണല്‍ ഡിസിപി ഗംഗാ റെഡ്ഡി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഈ വാര്‍ത്ത പുറം ലോകം അറിയുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest
Widgets Magazine