മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത

തിരുവനന്തപുരം :സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ആരുടെയും പേരുകൾ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. പകരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചത്. എന്നാൽ റിപ്പോർട്ട് സഭയിൽ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കുകയായിരുന്നു. പേരുകൾ അന്വേഷണത്തിൽ തെളിയേണ്ടതാണ്. പേരുകൾ പരാമർശിക്കാതിരിക്കാനുള്ള മാന്യത ഞാൻ കാണിച്ചു. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് പേര് പരാമർശിച്ചു എന്ന് അവർ ചർച്ച ചെയ്യട്ടെ എന്നാണ് പിണറായി പരഹസിച്ചത്.

ഉമ്മൻ ചാണ്ടിയെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും സർക്കാർ ആക്ഷേപങ്ങൾ കൊണ്ടുവന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായാണ് പിണറായി താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. പേര് പരാമർശിക്കാതിരിക്കാനുള്ള മാന്യത താൻ കാണിച്ചു. അതെല്ലാം അന്വേഷണ്തതിൽ തെളിയേണ്ടതാണെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
റിപ്പോർട്ടിൽ ഉള്ളതൊന്നും പറഞ്ഞില്ല.UNNATURAL SEX -OC -SARITHA

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2 കോടി 16 ലക്ഷം രൂപ ടീം സോളാറില്‍നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ട്. പണത്തിന്റെ കൈമാറ്റം നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം അദ്ദേഹത്തിന്റെ സഹായിയായ തോമസ് കുരുവിളയും മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍നിന്ന് മേടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണം

ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്നും മകളായി കണക്കാക്കേണ്ടിയിരുന്ന തന്നെ ശാരീരികമായി ചൂഷണം ചെയ്തു എന്നുള്ള സരിതയുടെ മൊഴി കണക്കിലെടുത്ത കമ്മീഷന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
ലൈംഗീക ചൂഷണവും ഫോൺ സെക്സുംVISHNU -SARITHA -KPCC

കോണ്‍ഗ്രസ് നേതാവ് എപി അനില്‍കുമാര്‍ സരിതയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റോസ് ഹൗസ്, ലേ മെറീഡിയന്‍, കേരളാ ഹൗസ് എന്നിവിടങ്ങളിലായിരുന്നു അനില്‍കുമാര്‍ സരിതയെ ചൂഷണം ചെയ്തത്. നസറുള്ള വഴിയായി ഏഴു ലക്ഷം രൂപയും കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്‍മന്ത്രി അടൂര്‍പ്രകാശ് ലൈംഗികപീഡനത്തിനൊപ്പം ഫോണ്‍ സെക്‌സിനും ഇരയാക്കി. ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന ഞെട്ടിക്കുന്ന കാര്യവും റിപ്പോർട്ടിൽ പരമാർശിക്കുന്നു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സോളാർ റിപ്പോർട്ട സഭയിൽ വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് മേശപ്പുറത്ത് വെച്ചത്. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടും മുഖ്യമന്ത്രി സഭയിൽ വെച്ചു. കമ്മീഷൻ റിപ്പോർട്ട് പൊതുജനങ്ങൾക്കായി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.മുതിർന്ന നേതാക്കളുടെ പേരുകൾ താൻ ഒഴിവാക്കാൻ ശ്രമിച്ചതാണ്. പ്രതിപക്ഷ നേതാവ് അത് എന്തുകൊണ്ട് പറഞ്ഞു എന്നത് അവർ ചർച്ച ചെയ്താൽ മതി. കമ്മീഷൻ റിപ്പോർട്ടിലുള്ള കാര്യങ്ങൾ ഒന്നും തന്നെ താൻ പറഞ്ഞിട്ടില്ലെന്നും, റിപ്പോർട്ട് വായിച്ചാൽ അത് വ്യക്തമാകുമെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.skc

സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള എല്ലാ ആളുകളുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്.
ഉമ്മൻ‌ചാണ്ടി വാങ്ങിയത് 2 കോടി 16 ലക്ഷം.പെരുമ്പാവൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19ന് സരിത എഴുതിയ കത്തിലും ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന കാര്യം പരാമർസിക്കുന്നുണ്ട്. കത്തിന്റെ മൂന്നാമത്തെ പേജിലായിരുന്നു പരാമർശം ഉണ്ടായത്. സരിത എസ് നായരെ താൻ അറിയില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിനു പിന്നാലെയാണ് സരിത കത്തെഴുതിയത്.

ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്പനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച് പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്? ‘ എന്നായിരുന്നു സരിത കത്തിൽ പരാമർശിച്ചിരുന്നത്.പറഞ്ഞതെല്ലാം ചെയ്തു.കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ചാണ്ടി സാര്‍……എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസില്‍വച്ച് ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. ……..അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്പനിയില്‍ പ്രോബ്‌ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ? എന്നും സരിത എവുതിയ കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രകൃതിവിരുദ്ധ പീഡനം;ഉമ്മൻ ചാണ്ടിക്ക് എതിരെ കേസ് സരിത നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാർ: ഉമ്മന്‍ ചാണ്ടി സരിതയുടെ ലൈംഗികാരോപണങ്ങൾ റിപ്പോർട്ടിൽനിന്ന് നീക്കി. ഉമ്മൻ ചാണ്ടിക്ക് ആശ്വാസം സരിതക്കേസ് നനഞ്ഞ പടക്കമായി..സോളാറില്‍ അന്വേഷണത്തലവന്‍ തൊപ്പിയൂരുമ്പോഴും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.പിണറായി സർക്കാരിന് നാണക്കേട് .ആശ്വാസത്തിൽ കോൺഗ്രസ് നേതാക്കൾ സോളാറിൽ തെറ്റായ ഉപദേശം പിണറായിക്ക് വിനയായി!.ബ്രിട്ടാൻറെ മാധ്യമ ഉപദേശം കനത്ത തിരിച്ചടി.വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതി;പ്രതിച്ഛായ തകർക്കുന്ന കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ലെന്നും കോടതി
Latest
Widgets Magazine