പീഡനത്തിനിരയായ പതിനേഴുകാരിയുടെ പേര് വെളിപ്പെടുത്തി; മനോരമക്കെതിരെ കേസ് വരും; കേസെടുക്കാൻ ദേശീയ ബാലവകാശ കമ്മിഷൻ കേസെടുക്കും

സ്വന്തം ലേഖകൻ

ഡൽഹി: വിമാനത്തിൽ പീഡനത്തിനിരയായ പതിനേഴുകാരിയുടെ പേര് വെളിപ്പെടുത്തി വാർത്ത നൽകിയ സംഭവത്തിൽ മലയാള മനോരമ ദിനപത്രത്തിനെതിരെ കേസെടുത്തേയ്ക്കും. ഇതു സംബന്ധിച്ചു ദേശീയ ബാലാവകാശ കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ട്. മറ്റെല്ലാ പത്രങ്ങളും നടിയായ പെൺകുട്ടിയുടെ പേര് ഒഴിവാക്കിയപ്പോൾ മലയാള മനോര പെൺകുട്ടിയുടെ പേരും, തിരിച്ചറിയാനുള്ള അടയാളങ്ങളും സഹിതമാണ് വാർത്ത നൽകിയത.
കഴിഞ്ഞ ദിവസം ഡൽഹിയിൽ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായത്. വിമാനത്തിൽ പിൻസീറ്റിലിരുന്ന ആൾ കാൽപത്തി ഉപയോഗിച്ചു കുട്ടിയെ അതിക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ വ്യക്തമായി തിരിച്ചറിയുന്നതിനുള്ള സൂചനകളും, പേരും വാർത്തക്കൊപ്പം നൽകിയ മലയാള മനോരമ പെൺകുട്ടി പകർത്തിയ അക്രമിയുടേതെന്നു കരുതുന്ന കാലിന്റെ ചിത്രവും നൽകിയിട്ടുണ്ട്.
ലൈംഗിക അതിക്രമങ്ങൾക്കു ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ ചിത്രമോ, പേരോ, ഇവരെ തിരിച്ചറിയുന്ന സൂചനകളോ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം. ഇത്തരത്തിൽ പ്രസിദ്ധീകരിച്ചാൽ മാധ്യമങ്ങളുടെ ഉടമയെയും എഡിറ്ററെയും റിപ്പോർട്ടറെയും കോടതിയിൽ വിളിച്ചു വരുത്തി ശിക്ഷിക്കാൻ ബാലാവകാശ കമ്മിഷനു അവകാശമുണ്ട്. അപ്പോഴാണ് ഇത്തരത്തിൽ പരിധികളെല്ലാം വിട്ട് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest
Widgets Magazine