ലൈംഗിക ബന്ധത്തിന് പ്രായം ഒരു പ്രശ്നമാകുന്നു ? ഈ പ്രായത്തിലുള്ള സെക്സ് ക്യാൻസറിന് കാരണമാകും!

കൊച്ചി:ലൈംഗിക ബന്ധത്തിന് പ്രായം ഒരു പ്രശ്നമാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണു ഉത്തരം .ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നവർ ഒരുപാടുണ്ട്. ഇതിൽ വിവാഹശേഷമുള്ളതോ അതിനു മുൻപോ ആയ ലൈംഗിക ബന്ധത്തിന് പ്രായം ഒരു പ്രശ്നമാണോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. ലൈംഗികത ഒരു അനുഭൂതിയാണ്. പരസ്പരമുള്ള ബഹുമാനവും സന്തോഷവും ഇഷ്ടവും എല്ലാം ഇഴചേരുന്ന ഒരു സന്ദർഭം കൂടിയാണ് ലൈംഗികത.ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഇക്കാര്യത്തിൽ പ്രായം ഒരു പ്രശ്നമാകുന്നത്. പെണ്‍കുട്ടികള്‍ ചെറു പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വലിയ ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.sex positions1

ചെറു പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭാശയ ഗള അര്‍ബുദ സാധ്യത ഇരട്ടിയാക്കുമെന്ന് ഗവേഷകര്‍ പറയുന്നത്. ചെറുപ്പത്തില്‍ തുടങ്ങുന്ന ലൈംഗികബന്ധം ഗര്‍ഭാശയ അര്‍ബുദത്തിനു കാരണമാവുമെന്നാണിവർ പറയുന്നത്.20 വയസ്സില്‍ തന്നെ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരിലും ആദ്യത്തെ കുട്ടിക്ക് വളരെ നേരത്തെ തന്നെ ജന്‍മം നല്‍കിയവര്‍ക്കും ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Couple Kissing Passionately On Bed

Couple Kissing Passionately On Bed

അതേസമയം, സ്ത്രീകളിൽ ഉണ്ടായേക്കാവുന്ന ഈ അസുഖത്തിന് പുകവലി, പങ്കാളികളുടെ എണ്ണം എന്നിവയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷനില്‍ നിന്ന് പകരുന്ന ഹ്യൂമന്‍ പാപിലോമ വൈറസിന്റെ (എച്ച്‌പി‌വി‌) സാന്നിധ്യം ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാവുന്നതായും ഗവേഷക സംഘം പറയുന്നു.

Top