സ്ത്രീകൾക്കു ഓർമ്മ ശക്തി വർധിപ്പിക്കാൻ സെക്‌സ്

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ദിവസവും ലൈംഗികതയിൽ ഏർപ്പെടുന്നതിനൊപ്പം, ലൈംഗികത കൂടുതലായി ആസ്വദിക്കുന്ന സ്ത്രീകൾക്കു ഓർമ്മശക്തി വർധിക്കുമെന്നാണ് പഠന റിപ്പോർട്ട്. ലൈംഗികത ആസ്വദിക്കുമ്പോൾ തലച്ചോറിന്റെ കോശങ്ങളിലേയ്ക്കു രക്ത ഓട്ടം വർധിക്കുന്നതിനാലാണ് ഇത്തരത്തിൽ ഓർമ്മശക്തി വർധിക്കുന്നതെന്നാണ് പഠന്ങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ലൈംഗികതയ്ക്ക് വേണ്ടിയുള്ള ഒരു കാരണം കൂടിയായ ഇക്കാര്യം സംതൃപ്തിക്ക് വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങൾ ശാരീരികമായും മാനസീകമായും സ്ത്രീയെ കൂടുതൽ കരുത്താർജ്ജിപ്പിക്കുമെന്നും ആത്മവിശ്വാസം കൂട്ടുകയും മാനസീക സമ്മർദ്ദത്തിൽ നിന്ന് അയവ് വരുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
സ്വാഭാവിക ലൈംഗികത സ്ത്രീകളിൽ സങ്കീർണ്ണമായ വാക്കുകൾ പോലും ഓർമ്മിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവ് കൂട്ടും. ലൈംഗികതയും ഓർമ്മയും വികാരങ്ങളും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗവുമായി ബന്ധപ്പെട്ടുള്ള ചില പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 30 ൽ താഴെയുള്ള സ്ത്രീകളിലായിരുന്നു പഠനം സംഘടിപ്പിച്ചത്. തുടർച്ചയായി ലൈംഗികതകളിൽ ഏർപ്പെട്ട സ്ത്രീകൾ അമൂർത്ത പദങ്ങൾ മറ്റുള്ളവരെ അപക്ഷിച്ച്കൂടുതലായി ഓർമ്മിച്ചതായി കണ്ടെത്തി. അതേസമയം മുഖങ്ങൾ ഓർമ്മിച്ചെടുക്കുന്ന കാര്യം ഇവരിൽ അത്ര ഫലവത്തായില്ല.
അതേസമയം തുടർച്ചയായി ലൈംഗികതയിൽ ഏർപ്പെട്ടവരിൽ വിഷാദവും മാനസീക സമ്മർദ്ദവും അകന്നു നിൽക്കുന്നതായും കണ്ടെത്തി. സംതൃപ്തി നേടുന്നതിലേക്കുള്ള ശ്രമം തീവ്രമാകുമ്പോൾ ചിന്തയേയും ഓർമ്മയേയും സൃഷ്ടിക്കുന്ന ശരീരത്തിലെ രാസ പരിണാമങ്ങളാണ് ഓർമ്മശക്തിയെ മെച്ചപ്പെടുത്തുന്നതെന്നാണ് കണ്ടെത്തൽ. ഏകദേശം 78 ലധികം സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്.

Latest
Widgets Magazine