ലൈംഗികത സുഖത്തിനു മാത്രമുള്ളതല്ല; സുഖത്തിലുപരിയായി ലഭിക്കുന്ന ഗുണങ്ങൾ പരിചയപ്പെടാം

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ലൈംഗികത ശാരീരിക സുഖത്തിന് മാത്രമുളളതാണെന്ന് ധാരണയ്ക്ക ഇന്ന് മാറ്റം വന്നിരിക്കുകയാണ്. പല ആരോഗ്യഗുണങ്ങളും സെക്സിനുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരു പോലെ സെക്സ് ഗുണം ചെയ്യും. സ്ത്രീകൾക്ക് മാത്രമായുളള ചില പ്രയോജനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. സെക്സ് ശീലമാക്കി പിന്നീട് ഇതിൽ നിന്നും വിടുതൽ നേടുന്ന സ്ത്രീയ്ക്കു നേരിടേണ്ടി വരുന്ന പല ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. ഇതിനുള്ള പ്രതിവിധി സെക്സ് തന്നെയാണ്.
സ്ത്രീയ്ക്ക് അവളുടെ ആത്മവിശ്വാസമുയർത്താനുള്ള നല്ലൊരു വഴിയാണ് സെക്സ്. ഇതുണ്ടാക്കുന്ന ഹോർമോൺ മാറ്റങ്ങൾ തന്നെ കാരണം. സെക്സിൽ നിന്നും വിട്ടു നിൽക്കുന്ന സ്ത്രീയ്ക്ക് ആത്മവിശ്വാസക്കുറവും ഉന്മേഷക്കുറവുമെല്ലാം അനുഭവപ്പെടുന്നതു സാധാരണയാണ്. സെക്സ് രക്തത്തിലെ ഓക്സിജൻ അളവു കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. മറവി പോലുള്ള അവസ്ഥകളാകും സെക്സിൽ നിന്നും വിട്ടു നിൽക്കുന്ന സ്ത്രീയ്ക്കുള്ള ഒരു പ്രശ്നം.
ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്താനുള്ള നല്ലൊരു വഴിയാണ് ആരോഗ്യകരമായ സെക്സ്. സ്ത്രീകൾ പെട്ടെന്നു തന്നെ അസുഖത്തിന്റെ പിടിയിൽ അകപ്പെടുന്നതിന് സെക്സിൽ നിന്നും വിട്ടുനിൽക്കുന്നതു കാരണമാകും. നല്ലൊരു പെയിൻകി്ല്ലർ കൂടിയാണ് സെക്സ്. പല വേദനകൾക്കുമുള്ളൊരു സ്വാഭാവിക പ്രതിവിധി. വേദനകൾ കൂടുന്നതായിരിയ്ക്കും മറ്റൊന്ന്. ആർത്തവസമയത്തെ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം കുറയ്ക്കാൻ സെക്സ് ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുപേക്ഷിച്ചാൽ ഈ ഗുണം നഷ്ടപ്പെടും.
സെക്സ് എൻഡോർഫിനുകൾ ഉൽപാദിപ്പിയ്ക്കുന്നതിൽ ഏറെ സഹായകരമാണ്. ഇത് നല്ല മൂഡു നൽകും. മൂഡോഫാകും ഇതില്ലാത്തിന്റെ മറ്റൊരു പ്രശ്നം. ബിപി, ഹൃദയപ്രശ്നങ്ങൾ, അമിതവണ്ണം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സെക്സ്. ഇതുപേക്ഷിയ്ക്കുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ബ്രെസ്റ്റ് ക്യാൻസർ പോലുള്ളവ തടയാൻ സെക്സ് സഹായിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top