ഫേസ്ബുക്ക്‌ ലൈവിലൂടെ മലയാളി ദമ്പതിമാരുടെ ലൈംഗികത, ഞെട്ടിത്തരിച്ച്‌ ഫേസ്ബുക്ക്‌ സുഹൃത്തുക്കൾ!..

തിരിച്ചറിവിന്‍െറ കാലത്ത് നിന്നും മനുഷ്യന്‍ തിരികെ നടക്കുന്നുവോ എന്ന് തോന്നും ഇത്തരം ചില കാഴ്ചകള്‍ കാണുമ്പോള്‍. ആധുനിക സംവിധാനങ്ങള്‍ മനുഷ്യന്‍െറ നന്മയ്ക്കായും ,ഉയര്‍ച്ചക്കായും ഉപയോഗിക്കുവാനുള്ള തിരിച്ചറിവില്ലാതെയാകുന്ന മനുഷ്യന്‍െറ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. എന്തിനും ഏതിനും ലൈവ് എന്ന പ്രവണത ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് മലയാളികള്‍ക്കിടയില്‍ മാത്രമാണ്. യാത്രകളും, പൊതുപരിപാടികളും മറ്റും അപ്പപ്പോള്‍ തങ്ങളുടെ സൗഹൃദങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ലൈവ് ഓപ്ഷന്‍ ഉപയോഗിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ വ്യക്തി ജീവിതത്തിലെ പല ചടങ്ങുകളിലും ലൈവ് ആയി മറ്റുള്ളവരിലെത്തിച്ച മലയാളി എത്തി നില്‍ക്കുന്നത് ഞെട്ടലോടെമാത്രം കണ്ടു തീര്‍ക്കാവുന്ന ലൈവ് വീഡിയോക്കു മുന്നിലാണ്. സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ തത്സമയം മറ്റുള്ളവര്‍ക്കായി കാട്ടിക്കൊടുത്താണ് ഞെട്ടല്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചത്.

എങ്ങോട്ടാണ് യാത്ര എന്നത് നാമോരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയിരക്കണക്കിനു പേര്‍ക്ക് തത്സമയം കാണത്തക്ക വിധത്തില്‍ തങ്ങളുടെ ലൈംഗിക ദൃശ്യങ്ങളുടെ വിരുന്നൊരുക്കല്‍ ഒരു പക്ഷേ സോഷ്യല്‍ മീഡിയ ഉപയോഗത്തിലുള്ള അറിവില്ലായ്മയോ, അല്ലെങ്കില്‍ ധനസമ്പാദനമോ മറ്റെന്തും ആകാം. ദൈനം ദിന വാര്‍ത്തകളില്‍ നിരവധിയായ ചൂഷണ വാര്‍ത്തകള്‍ കണ്ടുകൊണ്ടേയിരിക്കുന്ന നാം അറിഞ്ഞു കൊണ്ട് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.

സ്വന്തം ഭര്‍ത്താവിനോടൊത്തു പോലും ലൈംഗികയില്‍ ഏര്‍പ്പടുന്ന സമയത്ത് ക്യാമറയുള്ള ഉപകരണങ്ങള്‍ ഒഴിവാക്കുവാന്‍ പറയാനുള്ള തന്‍േറടം സ്ത്രീകളില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പല കേസുകളിലും സത്രീകള്‍ തന്നെ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍ പെടാറുണ്ട്. എന്ത് തന്നെ ആയാലും മലയാളിയുടെ സാമൂഹ്യമാധ്യമ യാത്ര അത്യന്തം അപകടകരമാണെന്നതില്‍ തര്‍ക്കമില്ല.

വാട്ട്സ്‌ ആപ്പിൽ പ്രചരിക്കുന്ന വീഡിയോ നിയമപരമായ കാരണങ്ങളാൽ ഞങ്ങൾക്ക്‌ പ്രസിദ്ധീകരിക്കാൻ കഴിയില്ല! ചില സമയത്തെ ‘വിവരക്കേട്‌’ കൊണ്ട്‌ ഒരു കുടുംബം തകരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ വ്യക്തമായ ഫോട്ടോ നൽകാനും സാധിക്കുന്നില്ല. വീഡിയോ കയ്യിൽ ഉള്ളവർ ദയവായി അത്‌ പ്രചരിപ്പിക്കാതിരിക്കുക.

Latest