യുവ നടിയുടേയും പ്രമുഖ ഗായികയുടേയും നേതൃത്വത്തില്‍ കൊച്ചിയില്‍ ഹൈടെക് പെണ്‍വാണിഭം;പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും സംഘത്തില്‍

കൊച്ചി: പ്രമുഖ പിന്നിണി ഗായികയ്ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. മംഗളം ദിനപത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഹൈടെക് പെണ്‍വാണിഭ സംഘവുമായി ഈ ഗായികയ്ക്ക് ബന്ധമുണ്ടെന്നും എന്നാല്‍ പിടികൂടുാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

ടിവി ചാനലുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരു പിന്നണി ഗായിക സംസ്ഥാനത്തെ ഹൈടെക് പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണി എന്നാണ് വാര്‍ത്ത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ നിരവധി പേര്‍ ഈ സംഘത്തിന്റെ ഭാഗമാണെന്ന വിവരത്തെത്തുടര്‍ന്നാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അന്വേഷണം തുടങ്ങിയത്. വ്യാജപ്പേരില്‍ ഫോണില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ പിന്‍മാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും കസ്റ്റഡിയിലുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായതായി സൂചനയുണ്ട്.kochi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പെണ്‍വാണിഭ സംഘത്തിനെതിരേ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തേ ചങ്ങനാശേരിയില്‍ ഇവരുടെ സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് പതിനെട്ട് വയസും ഒരു മാസവും പ്രായമുള്ളതിനാല്‍ കേസ് ഒതുങ്ങിയെന്നാണു വിവരം. വിദേശ സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു.

ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

Top