ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങൾ മറക്കരുത്

കൊച്ചി:മനുഷ്യജീവിതത്തിലെ പ്രധാനമായ ഒന്നാണ് ലൈംഗികത.അതിന് കുടുംബജീവിതത്തിൽ അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭർതൃ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞാൽ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‍വർക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പർശനങ്ങൾ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങൾ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം.

 

. സ്തനങ്ങൾ

സ്ത്രീക്കും പുരുഷനും സ്തനങ്ങൾ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോൾ ഇവ വലിഞ്ഞുമുറുകി നിൽക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഇവിടെയും ആനന്ദം കണ്ടെത്താനാകും.

. തുടകൾ

തുടകൾ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാൽപ്പോലും അത് ആസ്വാദ്യകരമാകും.

. കൈത്തണ്ട‌‌

കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് കൈവെള്ളയിൽ. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു ഭാഗമാണിത്. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിർബന്ധവുമില്ല.

. ചുണ്ടുകൾ

ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല. ഉത്തേജിക്കപ്പെടുമ്പോൾ ചുണ്ടുകൾ വീർത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകൾ ചേർത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും. പുരുഷൻമാരെക്കാൾ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്.

.പിൻകഴുത്ത്

ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണു പിൻകഴുത്ത്. പങ്കാളികൾക്ക് ഇരുവർക്കും ഇവിടെ ഏൽക്കുന്ന ഒരു മൃദു സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോൾ ആസ്വാദ്യകരമാകുന്നു.

ചെവികൾ

പിൻകഴുത്തിൽ നിന്നു നേരേ വരാൻ പറ്റിയ സ്ഥലമാണു ചെവികൾ. കേൾക്കുക എന്നതിനെക്കാൾ കിടപ്പറയിൽ ചെവികളുടെ ധർമം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകൾ കൂടിയാകുമ്പോൾ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

 

Latest