ലൈംഗിക പീഡനാരോപണം;ഓര്ത്തഡോക്സ് സഭാ മെത്രാപ്പൊലീത്തയെ ചുമതയില്‍ നിന്ന് സഭ മാറ്റി

ന്യൂയോര്‍ക്ക്: വൈദികർക്ക് എതിരെയുള്ളു ലൈംഗിക പീഡന കഥകൾക്കിടയിൽ ഇതാ മെത്രാപ്പോലീത്തായും . അമേരിക്കയിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്തയെ ചുമതയില്‍ നിന്ന് സഭ മാറ്റി.മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസീനെയാണ് സഭാ നടപടികളില്‍ നിന്നും വിലക്കി ഉത്തരവുണ്ടായിരിക്കുന്നത്.അമേരിക്കയില്‍ തനിക്ക് മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഒരു പള്ളിയിലെ പെരുന്നാളിന് പോയപ്പോഴായിരുന്നു സംഭവ൦. ആതിഥ്യമരുളിയ വീട്ടിലെ പതിനെട്ടുവയസുകാരി പെണ്‍കുട്ടിയെയാണ് മെത്രാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവം പന്തികേടാണെന്നും അമേരിക്കന്‍ പൊലീസ് പൊക്കുമെന്നുമായപ്പോള്‍ മെത്രാന്‍ കേരളത്തിലേക്ക് മുങ്ങി. പൊലീസില്‍ പരാതി കൊടുക്കാതെ സംഭവം ഒതുക്കി തീര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഒത്തുതീര്‍പ്പിന് തയ്യാറായില്ല. സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെയാണ് മെത്രാപ്പൊലീത്ത അലക്സിയോസ് മാര്‍ യൗസോബിയോസിനെ ചുമതലയില്‍ നിന്ന് മാറ്റിയത്.

മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചു മുതല്‍ മുന്‍കാല പ്രബല്ല്യത്തോടെയാണ് നടപടി. തനിക്ക് തെറ്റുപറ്റിയെന്നുകാട്ടി മാര്‍ യൗസോബിയോസ് മെത്രാപൊലീത്ത പെണ്‍കുട്ടിയുടെ കുടുംബത്തിന് മെയില്‍ അയച്ചിരുന്നു. ഇതേ മെയില്‍ കുടുംബം കോട്ടയത്തെ ബാവാ തിരുമേനിക്കും ഇത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. പൊലീസ് കേസാകുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിന്മേല്‍ ഓര്‍ത്തഡോക്സ് സഭ ആദ്യം നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ കുടുംബം നിയമ നടപടിക്ക് തയ്യാറായി. ഇതോടെയാണ് സഭയുടെ പുറത്താക്കല്‍ നടപടി വന്നത്.400x400_5fa14ef1cf016d221325bb60ca364f15

അമേരിക്കയില്‍ പരാതി രജിസ്റ്റര്‍ ചെയ്യുമെന്ന് സഭാധികൃതര്‍ക്ക് കുടുംബത്തിന്റെ മെയില്‍ കിട്ടിയിരുന്നു. ഇതോടെ യൗസേബിയോസിനെ വിളിച്ചുവരുത്തി കാരണം തിരിക്കി. അന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്നാണ് യൗസേബിയോസിനെ മെത്രാപൊലീത്ത സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമായത്. ഇടവക പള്ളികളില്‍ പെരുന്നാളിന് എത്തുമ്പോൾ  പ്രദേശത്തെ സമ്പന്നരായ   മലയാളികളുടെ വീടുകളിലാണ് മെത്രാപ്പൊലീത്ത താമസിക്കുന്നത്. ഇങ്ങനെ ഒരു കുടുംബത്തില്‍ താമസിച്ച സമയത്താണ് മെത്രാന്‍ പീഡനത്തിന് ശ്രമിച്ചത്.  മലയാളി കുടുംബത്തിന്റെ വീടിന്റെ ഒന്നാം നിലയില്‍ മൂന്നു നാല് ദിവസമായി മെത്രാപ്പൊലീത്ത താമസിക്കുകയായിരുന്നു.ഈ വീട്ടിലെ പെണ്‍കുട്ടി രാവിലെ കുളിച്ച്‌ ടവല്‍ മാത്രം ചുറ്റി ഇറങ്ങി വന്ന സമയത്താണ് മെത്രാപ്പൊലീത്ത കടന്നു പിടിച്ച്‌ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. പെണ്‍കുട്ടി കരഞ്ഞതോടെ വീട്ടുകാര്‍ ഓടിയത്തുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ വീട്ടുകാര്‍ മെത്രാപ്പൊലീത്തയെ തടഞ്ഞു വെച്ച്‌ പള്ളി വികാരിയെ വിളിച്ചു വരുത്തി. തുടര്‍ന്ന് സഭാധ്യക്ഷന് പരാതി നല്‍കി. സഭയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അമേരിക്കന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. ഇതോടെ കുടുങ്ങുമെന്നായി. കോടികള്‍ നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയും വരുമെന്നായി. ഇതോടെ സഭാ അധ്യക്ഷന്മാര്‍ ഇടപെട്ട് തന്നെ മെത്രാനെ തിരികെ വിളിക്കുകയായിരുന്നു.ഓഗസ്റ്റ്‌ 5 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് മെത്രാപ്പോലീത്തയ്ക്ക് എതിരെയുള്ള നടപടി. സംഭവം നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മെത്രാപ്പോലീത്തയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു.ഇതോടെയാണ് മെത്രാപ്പോലീത്തയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടാല്‍ യു എസ് നിയമപ്രകാരം 50 വര്‍ഷം വരെ തടവ് ലഭിക്കാന്‍ പര്യാപ്തമായ ആരോപണങ്ങളാണ് മെത്രാപ്പോലീത്തയ്ക്ക് എതിരെ ഉയര്‍ന്നത്.

Latest
Widgets Magazine