ദേശീയഗാനത്തോട് അനാദരവ് കാണിച്ച എസ്എഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അസ്‌ലം സലീമിനെ കോളെജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളെജിലെ എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ് അസ്‌ലം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കോളേജില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഇയാള്‍ അപഹാസ്യകരമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കോളേജ് വിടുന്നതിന് മുമ്പുള്ള ദേശീയഗാനത്തിനിടെ അസ്‌ലം ക്ലാസിനകത്തുകൂടെ നടക്കുന്നതും അറ്റന്‍ഷനായി നില്‍ക്കുന്ന സഹപാഠികളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്ലാസ് മധ്യത്തില്‍ വന്നുനിന്ന് ഹാസ്യരൂപേണ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കോളജില്‍ ക്ലാസ് തീരുന്നതിനു തൊട്ടുമുന്‍പായി ദേശീയഗാനം മുഴങ്ങിയപ്പോഴാണ് അസ്‌ലം ഇത്തരത്തില്‍ പെരുമാറിയത്. കോളജിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണു തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ അസ്‌ലം. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് കെഎസ്‌യു നേതാവ് റംഷാദ് റഫീഖ് മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നല്‍കിയത്. ദേശീയഗാനത്തെ അവഹേളിച്ചതിനൊപ്പം സഹപാഠികളെക്കൂടി കുറ്റകൃത്യത്തിന്റെ ഭാഗമാക്കാനും അസ്‌ലം ശ്രമിച്ചുവെന്നു പരാതിയില്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും റംഷാദ് പറഞ്ഞു.

https://www.facebook.com/abvppiravom/videos/1278072575558318/?t=0

അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ ഇസ്ലാം പണ്ഡിതന്‍ എംഎം അക്ബര്‍ അറസ്റ്റില്‍; പീസ് സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റിലായത് ആസ്ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ 3 ഭാര്യമാരെയും സന്തോഷിപ്പിക്കാന്‍ ‘അറ്റകൈ’ പ്രയോഗം നടത്തിയ യുവാവ് ഷാര്‍ജയില്‍ അറസ്റ്റില്‍  
Latest
Widgets Magazine