ശബരിമലയിലെ സ്ത്രീ പ്രവേശനം: ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ല ;നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്രാചാരങ്ങള്‍ ബുദ്ധ വിശ്വാസത്തിന്റെ തുടര്‍ച്ചയൊണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.

Top