കറുത്തവനായത് കൊണ്ടാണോ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്പി ധിക്കാരപൂര്‍വം പെരുമാറിയതെന്ന് എ.എന്‍.രാധാകൃഷ്ണന്‍

എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. കേന്ദ്രമന്ത്രിയോട് യതീഷ് ചന്ദ്ര ധിക്കാരപൂര്‍വം പെരുമാറിയെന്ന് ബിജെപി ആരോപിച്ചു. കറുത്തവനായത് കൊണ്ടാണോ എസ്പി ഇങ്ങനെ പെരുമാറിയതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി വ്യക്തമാക്കി. പമ്പയില്‍ എസ്പിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലെത്തി. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം അറിയിച്ചായിരുന്നു മന്ത്രിയുടെ യാത്ര. ചെറുപ്പം മുതല്‍ ശബരിമലയില്‍ വന്നിട്ടുണ്ടെങ്കിലും പൊലീസിന്റെ മോശം പെരുമാറ്റം ആദ്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Latest
Widgets Magazine