തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകള്‍ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും. ഇന്നും നിരവധി തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികള്‍ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാല്‍ , സര്‍ക്കാര്‍ പ്രതിഷേധം മുന്നില്‍ കാണുകയാണ്.

ശബരിമലയില്‍ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി ഭക്തര്‍ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ഒറ്റ തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ്. തെലങ്കാനയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരില്‍ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top