ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

വിദേശമദ്യവുമായി മല ചവിട്ടാനെത്തി; ആറംഗ സംഘം പോലീസ് പിടിയിൽ

വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീർത്ഥാടകരെ പോലീസ് പിടികൂടി. കർണ്ണാടകയിൽ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും അഞ്ചര ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ഇതുകൂടാതെ തീർത്ഥാടക സംഘം സഞ്ചരിച്ച കാറിൽ നിന്ന് 300 പാക്കറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. മണ്ഡലകാലം പ്രമാണിച്ച് പമ്പയിൽ പരിശോധന നടത്തുന്നതിനിടെയാണ് ആറംഗ സംഘം പോലീസിന്റെ പിടിയിലായത്. തീർത്ഥാടകരെന്ന വ്യാജേന ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചവരാണോ ഇവരെന്നും പോലീസ് സംശയിക്കുന്നുണ്ട്. അഞ്ചു ദിവസം മുൻപും ശബരിമലയിൽ നിന്ന് ലഹരി വസ്തുക്കളുടെ ശേഖരം പിടികൂടിയിരുന്നു. 29000 രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. മണ്ഡലകാലത്ത് ശബരിമലയിലും പരിസരങ്ങളിലും നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കളുടെ വിൽപ്പന. ഇരട്ടിവില ഈടാക്കിയാണ് ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്നത്.

Latest
Widgets Magazine