അസഹിഷ്‌ണുത എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല; ഷാരൂഖ്‌

മുംബൈ: അസഹിഷ്‌ണുത വിവാദത്തില്‍ സഹപ്രവര്‍ത്തകനായ ആമിര്‍ഖാന്‍ കുഴിയില്‍ വീണതിന്‌ പിന്നാലെ ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍ മലക്കം മറിഞ്ഞു. അസഹിഷ്‌ണുത എന്ന വാക്കേ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന്‌ താരം വ്യക്‌തമാക്കി. പറഞ്ഞത്‌ വളച്ചൊടിക്കപ്പെട്ടതാണ്‌ തന്നെയും കുഴിയിലാക്കിയതെന്നും ഇത്‌ അസംബന്ധമാണെന്നും താരം വ്യക്‌തമാക്കി.

താരമെന്ന ഔന്നിത്യം അതിര്‍ത്തിക്കപ്പുറത്തെ ലക്ഷ്യത്തിന്‌ വേണ്ടി ഉപയോഗിക്കുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. താന്‍ ഒരിക്കലും ഇന്ത്യയില്‍ അസഹിഷ്‌ണുത ഉണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്നും ഇതിനെകുറിച്ച്‌ ചോദിച്ചപ്പോള്‍ അതിനേക്കുറിച്ച്‌ പറയാനില്ലെന്നായിരുന്നു മറുപടി പറഞ്ഞത്‌. വീണ്ടും വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇന്ത്യയെ മതേതരമാക്കി നിലനിര്‍ത്താനും വികസനം കൊണ്ടുവരാനുമാണ്‌ യുവത ശ്രദ്ധിക്കേണ്ടതെന്നായരുന്നു പറഞ്ഞതെന്ന്‌ ഷാരൂഖ്‌ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത്‌ അസഹിഷ്‌ണുതാ സാഹചര്യം നിലനില്‍ക്കുന്നു എന്ന്‌ ഷാരൂഖ്‌ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍. മത അസഹിഷ്‌ണുതയുണ്ടെന്നും മതേതരത്വം രാജ്യത്ത്‌ നില നിന്നില്ലെങ്കില്‍ രാജ്യസ്‌നേഹിയെന്ന നിലയില്‍ ഹീനകൃത്യം ചെയ്യേണ്ടി വരുമെന്ന്‌ താരം പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഷാരൂഖിനെതിരേ ബിജെപി നേതാക്കള്‍ രംഗത്ത്‌ വരികയും പാകിസ്‌താന്‍ ഏജന്റായി ഷാരൂഖിനെ ബിജെപി നേതാക്കള്‍ അവരോധിക്കുകയും ആക്രമിക്കുകയും ചെയ്‌തു.

ഇതിന്‌ പിന്നാലെ താന്‍ ഇത്തരം അവസ്‌ഥ ഇതിന്‌ മുമ്പ്‌ ഒരിക്കലും നേരിട്ടിട്ടില്ലെന്നും എന്നാല്‍ ജനങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ക്ക്‌ മാറ്റം വരുത്താന്‍ ഇതാണ്‌ മാര്‍ഗ്ഗമെങ്കില്‍ ധൈര്യത്തോടെയും സത്യസന്ധതയോടെയും അക്കാര്യം ചെയ്യുമെന്ന്‌ പുരസ്‌ക്കാരം തിരിച്ചു കൊടുത്തുള്ള കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ പ്രതികരണത്തോട്‌ താരം ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്‌തു.

 

Top