ആണവ രഹസ്യങ്ങള്‍ കൈമാറിയ കുറ്റത്തിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമിരിയെ ഇറാന്‍ തൂക്കിലേറ്റി

Shaharam1

ടെഹ്‌റാന്‍: രാജ്യദ്രോഹക്കുറ്റത്തിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമിരിയെ ഇറാന്‍ തൂക്കിലേറ്റി. ആണവ രഹസ്യങ്ങള്‍ കൈമാറിയതിനായിരുന്നു ഷഹറാം അമിരിയെ ജയിലിലടച്ചത്.

അമേരിക്കയുടെ രഹസ്യ സംഘടനയായ സിഐഎ യുടെ തടങ്കലില്‍ നിന്ന് 2010 ല്‍ തിരിച്ചെത്തിയ ഷഹരാം അമിരി ഇറാന്റെ ആണവ രഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അമേരിക്കയുമായി പങ്കു വച്ചിരുന്നു എന്ന് ഇറാന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2009 ലെ സൗദി തീര്‍ത്ഥാടന യാത്രയിലാണ് ഷഹറാം അമിരി അപ്രത്യക്ഷനാകുന്നത്. തുടര്‍ന്ന് വന്ന വീഡിയോയില്‍ സിഐഎ യുടെ തടങ്കലിലാണ് താനെന്ന് ഷഹറാം അമിരി വെളിപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010 ല്‍ ഇറാനില്‍ തിരിച്ചെത്തിയ ഷഹറാം അമിരിയ്ക്ക് വന്‍ സ്വീകണമാണ് ലഭിച്ചത്. ഇറാന്റെ ആണവ രഹസ്യങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനായി തന്നെ സിഐഎ കടുത്ത മാനസിക പീഢനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു എന്ന് ഷഹറാം അമിരി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സിഐഎ തള്ളിയിരുന്നു. ഷഹറാം അമിരി സ്വമേധയാ ആണ് രാജ്യം വിട്ടതെന്നും പിന്നീട് സ്വന്തംം ആഗ്രഹപ്രകാരം തിരിച്ച് ഇറാനിലേക്ക് വന്നതാണെന്നുമായിരുന്നു സിഐഎയുടെ വിശദീകരണം.

ഷഹറാം അമിരിയെ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് വന്നിരുന്നില്ലെങ്കിലും 2011 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇറാന്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷഹറാം അമിരിയുടെ മരണ വാര്‍ത്ത കുടുംബം ശനിയാഴ്ച സ്ഥിരീകരിച്ചു. ഷഹറാം അമിരിയുടെ കഴുത്തിന് ചുറ്റും കയറിന്റെ മുറുകിയ പാടുകളുണ്ടായിരുന്നു എന്ന് ഭാര്യ വെളിപ്പെടുത്തി. നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Top