ദിലീപിന്‍റെ അമ്മയെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി; കലാമിന്‍റെ അപരന്‍ ആലുവ സബ്ജയിലില്‍ എത്തിയത് എന്തിന്?

ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ദിലീപിന്റെ അമ്മയെ കാത്ത് നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു സ്‌പെഷ്യല്‍ അതിഥിയാണ്.

ഒറ്റ നോട്ടത്തില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം ആണെന്ന് ആരും തെറ്റിദ്ധരിച്ച് പോകും ഇദ്ദേഹത്തെ കണ്ടാല്‍. തമിഴ്‌നാട് ഉദുമല്‍പേട്ട് സ്വദേശി ഷെയ്ക് മൊയ്തീനാണ് ആലുവ സബ് ജയിലിന് മുന്നിലെ മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചത്.

dk

അബ്ദുള്‍ കലാമിന്റെ അപരന്‍ എന്ന നിലയ്ക്ക് പ്രശസ്തനാണ് ഷെയ്ക് മൊയ്തീന്‍.

ഷെയ്ക് മൊയ്തീന്‍ എത്തിയത് പക്ഷേ ജയിലില്‍ കിടക്കുന്ന വിഐപിയെ കാണാനല്ല. മെട്രോ റെയില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ വാഹനാപകട കേസില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡിണ്ടിഗല്‍ സ്വദേശിയെ കാണാണ് അപരന്‍ കലാം എത്തിയത്.

കലാം രാഷ്ട്രപതി ആയപ്പോള്‍ രണ്ട് തവണ ദില്ലിയില്‍ പോയി അദ്ദേഹത്തെ ഷെയ്ക് മൊയ്തീന്‍ നേരിട്ട് കണ്ടിട്ടുണ്ട്. താങ്കള്‍ എന്നെപ്പോലെത്തന്നെയുണ്ട് എന്നായിരുന്നു ആദ്യ കാഴ്ചയില്‍ത്തന്നെ കലാം പറഞ്ഞതത്രേ.

കണ്ടപ്പോള്‍ ഷെയ്ക് മൊയ്തീനോട് ഒരു കാര്യവും കലാം ആവശ്യപ്പെട്ടു. തനിക്ക് ഗ്രാമങ്ങളില്‍ ചെല്ലാന്‍ സാധിക്കുന്നില്ലെന്നും ആ കുറവ് തന്നോട് അത്ഭുതകരമായ രൂപസാദൃശ്യമുള്ള ഷെയ്ക് മൊയ്തീന്‍ നിര്‍വ്വഹിക്കണമെന്നുമായിരുന്നു രാജ്യം ആദരിക്കുന്ന പ്രഥമപൗരന്റെ ആവശ്യം.

കലാമിന്റെ ആവശ്യം ഷെയ്ക് മൊയ്തീന്‍ ശിരസ്സാ വഹിച്ച് നിര്‍വ്വഹിക്കുകയും ചെയ്തു. കലാം ആവശ്യപ്പെട്ടത് പോലെ ഗ്രാമങ്ങളില്‍ ചെന്ന് വര്‍ഗീയതയ്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് എതിരെയും ഷെയ്ക് മൊയ്തീന്‍ പ്രചാരണം നടത്തുന്നു.

പെയിന്റിംഗ് കരാറുകാരനാണ് ഷെയ്ക് മൊയ്തീന്‍.

Latest
Widgets Magazine