ഷക്കീലയുടെ നായകനായി ബാബുരാജ്; പടം സൂപ്പർ ഹിറ്റ്

സിനിമാ ഡെസ്‌ക്

ശമ്പളം പോലും ഇല്ലാതെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചു നടന്ന ഒരു കാലം ബാബുരാജിനും ഉണ്ടായിരുന്നു.ചെറിയ ചെറിയ വേഷങ്ങളും ഫൈറ്റ് സീനുകളുമായി വന്ന ബാബുരാജ് എന്ന നടനെ മലയാളി മറന്നു തുടങ്ങിയത് ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ റിലീസ് ആയതിനു ശേഷമാണ്.വില്ലൻ വേഷത്തിൽ നിന്ന് കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടൻ ബാബുരാജിന് പിന്നീട് അങ്ങോട്ട് ഒരു പുതിയ തുടക്കം ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളി മനസ്സുകളിലേക്ക് ചിരിയുടെ വർണ്ണമഴ പെയ്യിച്ചുകൊണ്ട് ബാബു രാജ് എന്ന നടൻ ഇടം നേടി. വില്ലൻ വേഷത്തിൽ നിന്ന് കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടൻ ബാബുരാജ് കുളിർക്കാറ്റ് എന്ന ചിത്രത്തിൽ നായകനായിരുന്നു. ഇതിൽ ഷക്കീലയാണ് നായിക.ഒരു ചാറ്റ് ഷോയിൽ ബാബുരാജാണ് ആ കഥ തുറന്ന് പറഞ്ഞത്.

നായകനായ പോലീസ് വേഷത്തിൽ അഭിനയിക്കാൻ ബാബുരാജിന്റെ തേടി 1996 ൽ ഒരു സംവിധായകൻ എത്തി. 5000 രൂപ അഡ്വാൻസും നൽകി സംവിധായകൻ പോയപ്പോൾ ബാബുരാജിന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ആ സംഭവം ഒരു തുടക്കം ആയിരുന്നു.

കോതമംഗലത്താണ് ഷൂട്ടിങ് നടക്കുന്നത്. നായികയെ പരിചയപ്പെടുത്തി.. കറുത്ത് മെലിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടി. പേര് ഷക്കീല.അങ്ങനെ അഭിനയം തുടങ്ങി.

അതേക്കുറിച്ച് ബാബുരാജിന്റെ വാക്കുകൾ ഇങ്ങിനെയാണ്.”നല്ലൊരു ക്യാരക്ടർ ആർട്ടിസ്റ്റ് ആയിരുന്നു ഷക്കീല അന്ന്. ഒരുമിച്ചുള്ള അഭിനയം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ ഇടയിൽ മൂന്നാർ പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടത്തിൽ വച്ചൊരു പാട്ട് സീൻ ചിത്രീകരണം ഉണ്ടായിരുന്നു. പാട്ട് സീനിലെ ഹോട്ട് ആയ അഭിനയത്തിന് ശേഷം റൂമിൽ എത്തിയപ്പോഴേക്ക് എന്തൊക്കെയോ കാരണങ്ങളാൽ ആ സിനിമ അവിടെ അവർ ഉപേക്ഷിക്കുക ആണെന്ന് അറിഞ്ഞു. അങ്ങിനെ അവരുടെ നിർബന്ധവും ആ സിനിമ വാങ്ങിയാൽ ആ പാട്ടിലെ ഹോട്ട് സീനുകൾ ആളുകൾ കാണുന്നതിന് മുൻപ് എഡിറ്റ് ചെയ്ത് മാറ്റുവാൻ കഴിയുമല്ലോ എന്ന ഗുണവും ഓർത്തുകൊണ്ട് ആ സിനിമ വിലയ്ക്കുവാങ്ങി.

കുളിർക്കാറ്റ് എന്ന് നിലവിൽ പേരുണ്ടായിരുന്ന ആ ചിത്രത്തിന്റെ പേര് ഒന്നുമാറ്റി ചിത്രം പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും പേര് മാറ്റാതെ തന്നെ ചിത്രം പൂർത്തിയാക്കേണ്ടി വന്നു. പക്ഷെ അതൊരു ആക്ഷൻ ചിത്രമായാണ് അതിന്റെ തിരക്കഥ സ്വയം എഴുതി തിരുത്തി പൂർത്തിയായ്ക്കിയത്. കേരളത്തിലെ ഒരേ ഒരു തീയറ്ററിൽ മാത്രം ആ സിനിമ റിലീസ് ചെയ്യേണ്ടി വന്നു. ഹരികൃഷ്ണൻസും സമ്മർ ഇൻ ബതലഹേമും തീയറ്ററുകൾ കീഴടക്കി ഓടുന്നതിനിടയ്ക്ക് ആണ് കുളിർക്കാറ്റ് എന്ന ചിത്രം സാമ്പത്തികമായി വൻ വിജയം നേടിയത്”

Top