തുടര്‍ച്ചയായി ഉണ്ടാകുന്ന വിമാന തകര്‍ച്ച പൈലറ്റുമാരുടെ അശ്രദ്ധയോ? വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആയുസ് കുറവ്

ശ്രുതി പ്രകാശ്

വിമാന യാത്ര ഇന്ന് എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നായി മാറി. ഇതില്‍ കയറാതെ പോകാന്‍ കഴിയില്ലല്ലോ എന്ന ഗതികേടിലാണ് ചിലര്‍ യാത്ര ചെയ്യുന്നത്. വിമാനത്തിന് ഏതു നിമിഷവും എന്തും സംഭവിക്കാം എന്നവസ്ഥ. ദൈവങ്ങളേ..കാത്തോളണേ എന്നും പറഞ്ഞ് യാത്രക്കാര്‍ ഇരിക്കും. വിമാന ദുരന്തങ്ങളില്‍ പകുതിയും പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും അശ്രദ്ധ കൊണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാവില്ല.

പറന്നുയരുന്ന പല വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ എന്‍ജിന് തീ പിടിച്ചതും തലനാരിഴയ്ക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടതും ഭയപ്പെടുത്തുന്ന ഒന്നായി മറി. ഇതിനിടയിലാണ് മദ്യലഹരിയില്‍ വിമാനം പറത്താന്‍ വന്ന പൈലറ്റിന്റെ വാര്‍ത്ത കേള്‍ക്കുന്നത്. ഇങ്ങനെ എത്ര സംഭവങ്ങള്‍ പുറംലോകം അറിയാതെ പോകുന്നു.

asiana-crash

ഷാര്‍ജയില്‍നിന്നു മദ്യലഹരിയില്‍ കരിപ്പൂരിലേക്കു വിമാനം പറത്തിയ എയര്‍ഇന്ത്യ പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അറസ്റ്റ് ചെയ്തിട്ട് എന്തു കാര്യം? ഇതുപോലുള്ള കാര്യങ്ങള്‍ എത്ര പൈലറ്റുമാര്‍ ചെയ്യുന്നുണ്ടാകാം. വിമാനം പറത്തുന്നതിനു മുമ്പു നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തിയ പൈലറ്റിനെയാണ് വിമാനം നിലത്തിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ മദ്യലഹരിയിലായിരുന്നെന്നു കണ്ടെത്തിയത്. ഞെട്ടിപ്പിക്കുന്ന സംഭവം തന്നെ.

നേരത്തെയും മദ്യലഹരിയില്‍ വിമാനം പറത്തിയതിന് ഈ പൈലറ്റ് പിടിയിലായിട്ടുണ്ട്. എന്നിട്ട് വീണ്ടും ഇതാവര്‍ത്തിച്ചു. നമ്മുടെ വിമാനയാത്രക്കാര്‍ ഒട്ടും സുരക്ഷിതരല്ലെന്ന് മനസിലാകുമല്ലോ. അവരുടെ ജീവന്‍ പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും കൈകളിലാണ്. മദ്യപിച്ച് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ജോലി സമയത്തു പ്രവര്‍ത്തനമുണ്ടായാല്‍ ഫൈ്ളയിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. മൂന്നുതവണ ഇങ്ങനെ പിടിക്കപ്പെട്ടാലാണു കടുത്ത നടപടിയുണ്ടാവുക. അതും മൂന്നു തവണ. ഈ മൂന്നു തവണയില്‍ ഒരു തവണ ഒന്നു പാളിയാല്‍ നൂറുകണക്കിന് യാത്രക്കാരുടെ ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം എന്ന യാഥാര്‍ത്ഥ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.

യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല ഉത്ഘാനം കഴിഞ്ഞ് ദിവസങ്ങളായില്ല കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; പിണറായി സ്വദേശി പിടിയില്‍ 83 വര്‍ഷത്തിന് മുമ്പ് നാല് വിമാനങ്ങളിറങ്ങിയ കണ്ണൂര്‍; യാഥാര്‍ത്ഥ്യമാകുന്നത് ഒരു നാടിന്റെ സ്വപ്നം വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മുഖം കാണിച്ചാല്‍ മതി… കണ്ണൂര്‍ വിമാനത്താവളം ഒക്ടോബറില്‍; വിന്റര്‍ ഷെഡ്യൂളില്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ പറക്കും
Latest