വിവാഹ’ വിഡിയോയുമായി ജിമിക്കി കമ്മൽ താരം ഷെറിൽ

കൊച്ചി:വിവാഹത്തിനുമുന്പേ വിഡിയോയുമായി ജിമിക്കി കമ്മൽ താരം ഷെറിൽ. ജിമിക്കി കമ്മൽ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്ത് മലയാളികൾക്കു മുഴുവൻ സുപരിചിതയായി മാറിയ ഷെറിൽ ജി. കടവൻ പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്കൽ വിഡിയോ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്ന ‘ദേർ ഇൗസ് നോ ഗുഡ്ബൈ’ എന്ന വിഡിയോ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.ഷെറിലിനൊപ്പം ഐറിന മിഹാൽകോവിച്ച് എന്ന വിദേശ വനിതയും ഇൗ വിഡിയോയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഷെറിലിന്റെ കഥാപാത്രത്തിന്റെ വിവാഹ രംഗങ്ങൾ വിഡിയോയിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഷെറിലിന്റെ വിവാഹനിശ്ചയം നടന്നത്. ശ്യാം കുമാറാണ് ‘ദേർ ഇൗസ് നോ ഗുഡ്ബൈ’യുടെ സംവിധായകൻ. ശ്രീകാന്ത് ഇൗശ്വറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജിമിക്കി കമ്മല്‍ എന്ന പാട്ടിന്റെ ഡാന്‍സ് വെര്‍ഷനിലൂടെ ഇന്റര്‍നെറ്റ് ലോകത്തെ താരമായ ഷെറിൽ കളമശേരി രാജഗിരി കോളജിലെ അധ്യാപികയാണ്.

Latest
Widgets Magazine